Categories
Latest

ഉന്നത വിജയം; അനുസ്മിതയ്ക്ക് സിപിഐഎമ്മിൻ്റെ അനുമോദനം

വളയം : ഹയർസെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ അനുസ്മിത കൊയിലോത്തിന് സിപിഐഎമ്മിൻ്റെ അനുമോദനവും ക്യാഷ് അവാർഡും.

സിപിഎഎം വണ്ണാർകണ്ടി ബ്രാഞ്ച് നേതൃത്വത്തിലാണ് വീട്ടിലെത്തി അനുസ്മിതയെ അനുമോദിച്ചത്.

ലോക്കൽ കമ്മറ്റി അംഗം കെ.ശ്രീജിത്ത് ഉപഹാരം നൽകി. പി.പി ബാലകൃഷണൻ മാസ്റ്റർ ക്യാഷ് അവാർഡ് സമ്മാനിച്ചു.

ഇ.കെ.മൂസ അധ്യക്ഷനായി. ഇ വി കുമാരൻ, ഇ.കെ കുമാരൻ ,കെ.സജീവൻ, പി.പി രവീന്ദ്രൻ, എന്നിവർ സംസാരിച്ചു.

കെ.കെ ശ്രീജിത് സ്വാഗതം പറഞ്ഞു. സിപിഎഎം വണ്ണാർ കണ്ടി ബ്രാഞ്ച് അംഗം കെ.രാജൻ്റെയും പ്രസന്നയുടെയും മകളാണ് അനുസ്മിത.

 

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP