വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

By | Saturday August 24th, 2019

SHARE NEWS


കോഴിക്കോട്:മെറിറ്റ് അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ – സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന (എംബിബിഎസ്, എഞ്ചിനീയറിംഗ്, ബിഡിഎസ്, ബിഎച്ച്എംഎസ്, ബിഎഎംഎസ്, തുടങ്ങിയവ) വിധവകളുടെ മക്കളുടെ ട്യൂഷന്‍ ഫീസും ഹോസ്റ്റലില്‍ താമസിക്കുന്നവരാണെങ്കില്‍ മെസ്സ് ഫീസും വനിത ശിശു വികസന വകുപ്പ് നല്‍കും.

കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്കോ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്‍ഡ്യ സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള കോളേജുകളിലോ പഠിക്കുന്നവരായിരിക്കണം.

Loading...

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. അങ്കണവാടിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് തല ശിശു ികസന പദ്ധതി ഓഫീസര്‍മാര്‍ക്ക് െേസപ്തംബര്‍ 20 ന് നകം അപേക്ഷ സമര്‍പ്പിക്കണം.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്