ദേശീയ സമ്മതിദാനദിന കത്തെഴുതല്‍ മത്സരം;വളയം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി അഞ്ജു കെ.പി. ടിക്കാറാം മീണയില്‍ നിന്നും പുരസ്ക്കാരം ഏറ്റുവാങ്ങി

By | Friday January 17th, 2020

SHARE NEWS

 

വളയം:ദേശീയ സമ്മതിദാനദിനത്തോടനുബന്ധിച്ചുനടന്ന കത്തെഴുതല്‍ മത്സരത്തില്‍ വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി കെ.പി. അഞ്ജു സംസ്ഥാന തലത്തിലേക്ക്.

കോഴിക്കോട് കളക്ടറേറ്റില്‍ വച്ചുനടന്ന മത്സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് 216 വിദ്യാര്‍ഥികളാണ് മാറ്റുരച്ച മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയാണ്‌ അഞ്ജു സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

സംസ്ഥാന തലത്തില്‍ മത്സരിച്ച കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും തിരുവനന്തപുരത്തുവച്ച് നടന്ന ചടങ്ങില്‍   സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടിക്കാറാം മീണ പുരസ്ക്കാരങ്ങള്‍  നല്‍കി.

ജനുവരി 25ന് കോഴിക്കോട് കളക്ട്രേറ്റില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ അഞ്ജുവിനെ ആദരിക്കും.

ബുധനാഴ്ച സംസ്ഥാന  കത്തെഴുതല്‍ മത്സരത്തിലെ വിധി വരും ദിവസം അറിയിക്കുമെന്നും ദേശീയ തല മത്സരം ഡല്‍ഹിയില്‍ വെച്ച് നടക്കുമെന്നും  അധികൃതര്‍ അറിയിച്ചു.

സ്‌കൂളിലെ നിരവധി രചനാ മത്സരങ്ങളില്‍ മികവുതെളിയിച്ചിട്ടുണ്ട്. കത്തുകളും എഴുത്തുശൈലികളും അന്യംനിന്നുപോകുന്ന കാലത്ത് അഞ്ജുവിന്റെ രചനപരമായ കഴിവുമനസ്സിലാക്കിയ അധ്യാപകരാണ് കത്തെഴുത്ത് മത്സരത്തിന് വിദ്യാര്‍ഥിനിക്ക് എല്ലാവിധ പിന്തുണയും നല്‍കിയത്.

വളയം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു ജേണലിസം വിദ്യാര്‍ഥിനിയാണ് അഞ്ജു. വളയം കാലിക്കൊളുമ്പിലെ കുഞ്ഞിപ്പറമ്പത്ത് ചന്ദ്രന്‍ സുജാത ദമ്പതിമാരുടെ മകളാണ്  അഞ്ജു.അന്‍ഷിന്‍.കെ.പി സഹോദരന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്