Categories
Latest

ലോക് ഡൗണിന്റെ മറവിൽ കുന്നിടിക്കൽ തകൃതി; വള്ളിയാട് മലയിൽ ക്വാറി നിർമ്മാണം

നാദാപുരം : വള്ളിയാട് മലയിൽ ക്വാറി മാഫിയ വൻ തോതിൽ മലയിടിക്കുന്നതായി പരാതി.

നിലവിലെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി അനധികൃതമായാണ് മാഫിയ കുന്നിടിക്കുന്നതെന്നാണ് ആക്ഷേപം.

പരിസരവാസികൾ പഞ്ചായത്ത് സെക്രട്ടറിക്കും വില്ലേജ് ഓഫീസർക്കും പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാതെ മാഫിയയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.

ക്വാറിക്ക് സമീപത്തുളള ഓലിയ തോട് നികത്തിയതിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് തോട് ഭൂമിക്കടിയിലൂടെ ആക്കാൻ പൈപ്പുകൾ ഉപയോഗിച്ചു മാറ്റാനുളള ശ്രമവും നടക്കുന്നുണ്ട്.

ലോക്ക് ഡൗണിന്റെ മറവിൽ ക്വാറി മാഫിയ ആരംഭിച്ചതായും നാട്ടുകാർ പറയുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Hillock under cover of lockdown; Quarry construction at Valliyad hill

NEWS ROUND UP