നാദാപുരം: മുസ്ലിം ലീഗ് ഉരുക്കു കോട്ടയായ ചെക്യാട് പഞ്ചായത്തിൽ പാർടി നെടുകെ പിളരുന്ന കാഴ്ച്ച. നേതൃത്വത്തെ വിറപ്പിച്ച് പാറക്കടവിൽ നൂറുകണക്കിന് പ്രവർത്തകർ തെരുവിലിറങ്ങി.
വിമതരായി മത്സരിച്ച് ജയിച്ച മുസ്ലിം ലീഗ് നേതാക്കൾക്ക് ജനകീയ മുന്നണി നൽകിയ സ്വീകരണമാണ് അക്ഷരാർത്ഥത്തിൽ നേതാക്കളെ ഞെട്ടിച്ചത്. ബാൻറ്റ് വാദ്യവും കോൽക്കളിയുമായി യുവാക്കളുടെ പട തന്നെ തെരുവിൽ പ്രകമ്പനം കൊള്ളിച്ചു.
ഗ്രാമപഞ്ചായത്തംഗങ്ങളായ പി.കെ. ഖാലിദ് മാസ്റ്റർക്കും അബൂബക്കർ മാസ്റ്റർക്കും നൽകിയ സ്വീകരണം നേതൃത്വത്തിനെതിരെയുള്ള വെല്ലുവിളിയും താക്കീതായി.
പാർടിയിൽ നിന്ന് പുറത്താക്കിയ നടപടി പിൻവലിച്ച് നേതൃത്വം നിലപാട് തിരുത്തിയില്ലെങ്കിൽ ജനകീയ മുന്നണി പ്രവർത്തനം നാദാപുരം നിയോജക മണ്ഡലം അടിസ്ഥാനത്തിൽ ഏകോപിപ്പിക്കുമെന്ന് സി.സി ജാതിയേരിയും നാസറും പറഞ്ഞു.
വാർഡ് തല കമ്മറ്റിയുടെ അഭിപ്രായം മാനിക്കാതെ സ്ഥാനാർത്ഥി നിർണയം നടത്തിയ നേതാക്കാൻ മാരുടെ ഏകാധിപത്യമാണ് മൂന്ന് മുസ്ലിം ലീഗ് നേതാക്കൻമാരുടെ പരാജയ കാരണമെന്നും വിമത നേതാക്കൾ പറഞ്ഞു.