Categories
Latest

രതീഷിനൊപ്പം ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു; ശാസ്ത്രീയപരിശോധന ഫലം നിര്‍ണായകമാകും

നാദാപുരം : ചെക്യാട് പഞ്ചായത്തിലെ അരൂണ്ടയ്ക്കടുത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കൂലോത്ത് രതീഷിനൊപ്പം മരണത്തിന് തൊട്ടു മുമ്പ് ഉണ്ടായിരുന്നവരെ കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന് ലഭിച്ചു.

സംഭവത്തില് പോലീസ് അന്തിമ നിഗമനത്തിൽ ഉടൻ എത്തിച്ചേരും.

രതീഷ് തൂങ്ങിയ നിലയില്‍ കാണപ്പെട്ട മരത്തില്‍ നടത്തിയ ശാസ്ത്രീയപരിശോധനയുടെ ഫലം ഏറെ നിര്‍ണായകമാണ്.

കൂടുതല്‍ പേരുടെ വിരലടയാളം മരത്തിലുണ്ടോ, മറ്റാരെങ്കിലും കയറിയതിന്റെ പാടുകളുണ്ടോ എന്നിവയാണു പരിശോധിച്ചത്.

രതീഷിന്റെ ഭാരവും മരത്തിന്റെ ഉയരവും വെച്ച് കൊലപാതകമാണെങ്കില്‍ ഇവിടെ മൂന്നുപേരുടെയെങ്കിലും സാന്നിധ്യം ഉണ്ടാകാമെന്നാണു നിഗമനം.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് സര്‍ജന്‍ മൃതദേഹം കണ്ട സ്ഥലത്ത് നടത്തിയ പരിശോധനാ റിപ്പോര്‍ട്ട്, എന്ന വിരലടയാളവിദഗ്ധരും ഫൊറന്‍സിക് സംഘവും നടത്തിയ പരിശോധനാ വിവരങ്ങള്‍, സാക്ഷിമൊഴികള്‍ എന്നിവയെല്ലാം വിശകലനം ചെയ്യും.

മൃതദേഹം കണ്ട ചെക്യാട്ട്, രതീഷിനു ബന്ധമുള്ള മൂന്നുപേരില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

ഇവരെ സംഭവസ്ഥലത്തെത്തിച്ചും ഡിവൈ.എസ്.പി. ചോദ്യംചെയ്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ചരാത്രി ഡി.ഐ.ജി. കെ. സേതുരാമന്‍ റൂറല്‍ എസ്.പി.യുമായി ചര്‍ച്ച നടത്തി.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: The postmortem report, the forensic surgeon at Kozhikode Medical College's autopsy report, the forensic team and the forensic team will analyze the testimonials and testimonies.

NEWS ROUND UP