ഐ.എച്ച്.ആര്‍.ഡി കോഴ്സ് ; അപേക്ഷ ക്ഷണിച്ചു

By | Saturday January 11th, 2020

SHARE NEWS
കോഴിക്കോട് : കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്‌മെന്റിന്റെ  ആഭിമുഖ്യത്തില്‍  ജനുവരി മുതല്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റര്‍), അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റര്‍) കോഴ്സുകളിലേക്ക് വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യോഗ്യത  പ്ലസ് ടു പാസ്സ്, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ് യോഗ്യത – ഇലക്ട്രോണിക്സ് /അനുബന്ധ വിഷയങ്ങളില്‍ ഡിഗ്രി /ത്രിവത്സര ഡിപ്ലോമ പാസ്സ.്
അപേക്ഷിക്കാനുളള അവസാന തീയതി ജനുവരി 22. അപേക്ഷാഫാമും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ (www.ihrd.ac.in) ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ  (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) നിയമാനുസൃത ജി.എസ്.റ്റി. പുറമെ) ഡി.ഡി സഹിതം ജനുവരി 22 നകം അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്