ഡിവൈഎഫ്‌ഐ ഇടപെടല്‍ നാദാപുരത്തെ കെട്ടിടങ്ങള്‍ മരടിന്റെ വഴിയോ ?

By | Saturday November 2nd, 2019

SHARE NEWS

നാദാപുരം : ഡിവൈഎഫ് ഐ നേതാവ് സി കെ നിജേഷ് ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനമായ ഫോര്‍ ദി പീപ്പിളിലേക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നാദാപുരത്തെ അനധികൃത കെട്ടിടങ്ങളുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു.

ഡിവൈഎഫ് ഐ പരാതിയെ തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ നാദാപുരത്തെ മുന്‍ പഞ്ചായത്ത് സെക്രട്ടറി സര്‍വീസില്‍ പിരിച്ച് വിട്ടതിനെ തുടര്‍ന്നാണ് അനധികൃത നിര്‍മ്മാണങ്ങളുമായി ബന്ധപ്പെട്ട് നാദാപുരത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ അങ്കലാപ്പ് തുടരുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ആറ് മാസം മുമ്പ് ഇദ്ദേഹത്തെ സര്‍വീസില്‍ നിന്നും സസ്‌പെന്റ്് ചെയ്‌തെങ്കിലും സ്വാധീനം ഉപയോഗിച്ച് വീണ്ടും നാദാപുരത്തെത്തി ക്രമക്കേടുകള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്ന് പരാതി ഉയര്‍ന്നത്. പഞ്ചായത്തില്‍ നിര്‍മ്മിച്ച പല അനധികൃത കെട്ടിടങ്ങള്‍ക്കും മരട് ഫ്്ഌറ്റിന്റെ ഗതി വരുമെന്ന ആശങ്കയും നിലവിലുണ്ട്.

പഞ്ചായത്ത് സെക്രട്ടറി അനധികൃത നടപടികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചെന്നാണ് ഭരണസമിതി നല്‍കുന്ന വിശദീകരണം. എന്നാല്‍ യുഡിഎഫ് പിന്തുണയോടെയാണ് പഞ്ചായത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടന്നതെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്.

അനധികൃത കെട്ടിട നിര്‍മ്മാണമാണ് പഞ്ചായത്തില്‍ പലപ്പോഴും മാലിന്യ പ്രശ്‌നം രൂക്ഷമാക്കിയത്. കൃത്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാതെയാണ് കല്ലാച്ചി, നാദാപുരം ടൗണുകളില്‍ പല സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്. വ്യാപാര ആവശ്യങ്ങള്‍ക്ക് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ താമസ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നത് പതിവാണ്.

ഇതിനെല്ലാം ഗ്രാമപഞ്ചായത്ത് അധികൃതര്‍ മൗനാനുവാദം നല്‍കുന്നത് പതിവ് കാഴ്ചയാണ്. മാലിന്യ പ്രശ്‌നവുമായി ഡിവൈഎഫ് പഞ്ചായത്തിനെതിരെ സമരമുഖത്താണ്. വരും ദിവസങ്ങളില്‍ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപിടിച്ച് ഗ്രാമപഞ്ചായത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് സിപിഎം പ്രാദേശിക നേതൃത്വം.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്