നാദാപുരം : ഇ.കെ.വിജയൻ എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ചെക്യാട് വില്ലേജ് ഓഫീസ് – കുന്നുമ്മാടത്തിൽ നടപ്പാതയുടെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീമ കൊട്ടാരത്തിൽ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.കെ.ഉമേഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.പി.കുമാരൻ, കെ.പി.മോഹൻദാസ്, പി.കെ.ഖാലിദ് മാസ്റ്റർ, ഹാജറ ചെറുണിയിൽ, സുബൈർ പാറേമ്മൽ, വി.കെ.ഭാസ്കരൻ, മോഹനൻ പാറക്കടവ് എന്നിവർ സംസാരിച്ചു. സി.എച്ച്.സമീ സ്വാഗതവും കെ.ഷാനിഷ് കുമാർ നന്ദിയും പറഞ്ഞു.