പൊടിപൂര രാവുകള്‍ക്ക് തുടക്കമായി; ഉദ്ഘാടങ്ങള്‍ ഇലക്ഷന്‍ മുന്നില്‍ കണ്ടു കൊണ്ട്

By | Monday March 11th, 2019

SHARE NEWS

 

നാദാപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഞായറാഴ്ച വൈകുന്നേരം ഉണ്ടാകുമെന്ന വിവരം പുറത്തുവന്നതോടെ ഉദ്ഘാടനത്തിന്റെ പൊടിപൂര രാവുകള്‍ക്ക്‌ തുടക്കമായി. വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ ഉദ്ഘാടന പരിപാടികളാണ് ഞായറാഴ്ച നടത്തിയത്.

തൂണേരി ഗ്രാമപ്പഞ്ചായത്തിൽ മാത്രം പത്തിലധികം റോഡുകളുടെ ഉദ്ഘാടനപരിപാടികളാണ് ഞായറാഴ്ച നടത്തിയത്. അഞ്ചുലക്ഷം മുതൽ 20 ലക്ഷംരൂപ വരെ ചെലവഴിച്ച് നിർമിച്ച റോഡുകളുടെ ഉദ്ഘാടനം നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ വളപ്പിൽ കുഞ്ഞമ്മദ് വിവിധ റോഡുകളുടെ ഉദ്ഘാടകനായി. നാദാപുരം ഗ്രാമപ്പഞ്ചായത്തിൽ രണ്ട് ദിവസങ്ങളിലായി 14 റോഡുകളുടെ ഉദ്ഘാടനവും വിവിധ റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനവും നടന്നു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ എം.കെ. സഫീറ വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ചു. വാണിമേൽ ഗ്രാമപ്പഞ്ചായത്തിൽ നടത്തിയ വിവിധ റോഡുകളുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഒ.സി. ജയൻ നിർവഹിച്ചു.

 

 

 

 

 

 

കണ്ണീരിനും ദുരിതങ്ങൾക്കും സർക്കാർ മാത്രം ഉത്തരം എന്ന പതിവ് പല്ലവി തിരുത്തുകയാണ് വരിക്കോളിയെന്ന ഗ്രാമം . മതത്തിനും രാഷ്ട്രീയത്തിനും അതീതമായ മാനവീയ കൂട്ടായ്മ.വീഡിയോ കാണാന്‍  https://youtu.be/xc6ck0cgC2E

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read