Categories
സ്പെഷൽ

ഇടപ്പെടുന്നത് ബഹുസ്വര രാഷ്ട്രീയ ശൈലി-പുന്നക്കൽ

നാദാപുരം: സമകാലിക രാഷ്ട്രീയത്തിൽ ബഹുസ്വരതയാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ശൈലിയെന്ന് അഹമ്മദ് പുന്നക്കൽ.
എല്ലാ പാർട്ടികളുമായും പഞ്ചായത്തുകളുമായും ജാതികളുമായും വിഭാഗങ്ങളുമായും ഇടകലർന്നു കൊണ്ടുള്ള ഒരു ബഹുസ്വര രാഷ്ട്രീയമാണ് ആണ് നമ്മുടെ പ്രധാനപ്പെട്ട ശൈലി. അതുകൊണ്ടുതന്നെ ജനങ്ങളുമായും എക്കാലവും പങ്കുചേരാൻ സാധിച്ചിട്ടുണ്ടെന്ന് ട്രൂ വിഷൻ ന്യൂസുമായി നടത്തിയ അഭിമുഖത്തിൽ അഹമ്മദ് പുന്നക്കൽ വ്യക്തമാക്കി.

വിദ്യാർത്ഥി രാഷ്ട്രീയ പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്ത് എത്തിയ ആളാണ് താൻ. എം എസ് എഫിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട്, തുടങ്ങി നിരവധി സ്ഥാനങ്ങളിലൂടെ 1995 ൽ ആണ് ജില്ലാ പഞ്ചായത്തിൽ എത്തുന്നത്. അന്ന് യൂത്ത് ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ആയിരുന്നു. മുസ്ലിം ലീഗിന്റെ ജില്ലാ വൈസ് പ്രസിഡന്റ്‌, മുസ്ലിം ലീഗ് ദേശീയ കൗൺസിൽ മെമ്പർ, യുഡിഎഫിന്റെ നാദാപുരം നിയോജക മണ്ഡലം ചെയർമാൻ ഒക്കെ ആണിപ്പോൾ എന്ന് പുന്നക്കൽ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ കഴിഞ്ഞ അഞ്ചുവർഷമായി മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിട്ടുള്ളത്. ഫണ്ടുകളും വികസനപദ്ധതികളും ആവിഷ്കരിക്കുന്നതിൽ അതൊരു രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന് അപ്പുറം പൊതുജനങ്ങൾക്ക് ആവശ്യമുള്ള തലത്തിൽ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ഡിവിഷൻ പ്രതിനിധാനം ചെയ്യുന്ന തലത്തിലെ എല്ലാ മേഖലയിലും നല്ല രീതിയിലുള്ള പ്രവർത്തനം തന്നെ നടത്തി.

 

എല്ലാ സ്ഥലത്തെയും പ്രധാനപ്പെട്ട റോഡുകളുടെ പ്രവർത്തനം നടത്താൻ കഴിഞ്ഞു. നാദാപുരം മേഖലയിലെ എല്ലാ പ്രധാനപ്പെട്ട റോഡും പൂർത്തീകരിക്കാൻ സാധിച്ചിട്ടുണ്ട്. നാദാപുരത്ത് വയോജന പാർക്ക്, ബഡ്‌സ് സ്കൂൾ എന്നിവ നിർമ്മിച്ചു.

വളയം എച്ച്എസ്എസ്, കല്ലാച്ചി എച്ച്എസ്എസ്  തുടങ്ങിയ രണ്ട് സ്കൂളുകൾ ആണ് തങ്ങളുടെ പരിധിയിൽ ഉള്ളത്. അവിടെ കോടികൾ മുടക്കി കെട്ടിടങ്ങൾ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞു. ആവശ്യമായ സൗകര്യങ്ങൾ വിദ്യാർഥികൾക്ക് വേണ്ടി സജ്ജീകരിച്ചു.

വി സി ബി പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞു.എല്ലാ പാർട്ടിക്കാരെയും കണക്കിൽ എടുത്തു കൊണ്ട് പൊതുവികാരത്തെ മാനിച്ചു കൊണ്ട് കോടിക്കണക്കിന് രൂപയുടെ വികസനമാണ് നാദാപുരം ഡിവിഷനിൽ നടത്തിയത്.

രണ്ടു ഹൈ സ്കൂൾ പ്രവർത്തനമാണ് ഏറ്റവും വലിയ നേട്ടമായി തോന്നിയത്.സ്കൂളിനെ ഏറ്റവും മെച്ചപ്പെട്ട ഭൗതിക സാഹചര്യത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

പ്രധാനപ്പെട്ട റോഡുകൾ നിർമ്മിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. നാദാപുരം, കുന്നുമ്മൽ, പുറമേരി, നരിപ്പറ്റ,വളയം, ചെക്യാട്, വാണിമേൽ തുടങ്ങി ഏഴ് പഞ്ചായത്തുകളാണ് പരിധിയിൽ വരുന്നത്.

ഈ ഏഴു പഞ്ചായത്തുകളിലെ ഭരണസമിതിയും ജനങ്ങളും ആവശ്യപ്പെട്ട എല്ലാ റോഡുകളും നിർമ്മിക്കാൻ കഴിഞ്ഞുവെന്നതും ഏറെ നേട്ടം തന്നെ. ഇത്തരത്തിൽ പൊതു ജനങ്ങൾക്ക് സഹായകരമായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിഞ്ഞു.

റോഡുകൾക്ക് അനുവദിച്ച ഒരു ഫണ്ടും നഷ്ടപ്പെടുത്താതെ എല്ലാം വിനിയോഗിക്കാൻ കഴിഞ്ഞു. ചില റോഡുകളുടെ പ്രവർത്തനം നടന്നുവരുന്നുണ്ട്. എല്ലാത്തിന്റെയും ടെൻഡർ പൂർത്തിയായി പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഒരു രൂപ പോലും വീഴ്ച വരുത്തതെയാണ് പ്രവർത്തനങ്ങൾ നടത്തിയത്.

25 കോടിയുടെ മുകളിൽ പ്രവർത്തനം നടത്തിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത്‌ ആവശ്യപ്പെടുന്ന പ്രധാനപ്പെട്ട വികസന പദ്ധതികൾ ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്ത് ചെയ്തിട്ടുണ്ട്. ആർക്കും തന്നെ ആ കാര്യത്തിൽ പരാതി ഇല്ല.
വിഷ്ണുമംഗലം കുടിവെള്ള പദ്ധതി 30 ലക്ഷം ചെലവഴിച്ചു പ്രവർത്തനം നടത്തുകയും അതിന്റെ അവസാനം ഘട്ടത്തിൽ എത്തി നിൽക്കുകയാണ്.ചെക്യാട് വി സി ബി പദ്ധതി 25 ലക്ഷം രൂപയുടെ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.

കല്ലാച്ചി പൈപ്പ് ലൈൻ റോഡ്, ആവോലം കല്ലാച്ചി റോഡ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടത്തി.നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തിയതിനാൽ ജില്ലാ പഞ്ചായത്ത് തീർച്ചയായും യുഡിഎഫ് പിടിച്ചെടുക്കുമെന്ന പ്രതീക്ഷ തങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: 25 crore. The District Panchayat has undertaken important development projects required by the Grama Panchayat. No one complains about that. The Vishnumangalam drinking water project is operational at a cost of Rs. 30 lakhs and is nearing completion.

NEWS ROUND UP