ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററിയിൽ കെ എസ് യു പ്രവർത്തകര്‍ക്കെതിരെ അക്രമം

By | Wednesday June 12th, 2019

SHARE NEWS

നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻ്ററി സ്കൂളിൽ കെ എസ് യു പ്രവർത്തകരെ അക്രമിച്ചതായി പരാതി.
കെഎസ്‌യു തൂണേരി മണ്ഡലം പ്രസിഡൻറ് അഭിഷേക് എൻ കെ., സെക്രട്ടറി ഹരിശങ്കർ എം എന്നിവരെയാണ് ഒരു കൂട്ടം ആളുകൾ ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഗേറ്റിന് സമീപം വച്ച് കയ്യേറ്റം ചെയ്തത്.

Loading...

ഇന്ന് ഉച്ചയോടെയാണ് സംഭവം. സ്കൂളിൽ കെ എസ്‌ യു വിന് സംഘടനാ പ്രവർത്തനം നടത്താൻ അനുവദിക്കുകയില്ല എന്ന് ആക്രോശിച്ചു കൊണ്ടാണ് സംഘം അക്ര മിച്ചത്.അക്രമത്തിൽ ഹരിശങ്കറിന് പരിക്കേൽക്കുകയും നാദാപുരം താലൂക്ക് ഗവ: ആശുപത്രിയിൽ പ്രാധമിക ചികിത്സ തേടുകയും ചെയ്തു.
ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിനും അക്രമികൾ കേട് പാടുകൾ വരുത്തിയിട്ടുണ്ട്.

നാദാപുരം പോലീസിൽ പരാതി നൽകി.
സംഭവം എസ് എഫ് ഐ യുടെ ഉന്നത കമ്മിറ്റിയുടെ അറിവോട് കൂടിയാണ് നടന്നതെന്ന കെ എസ് യു നാദാപുരം ബ്ലോക്ക്‌ പ്രസിഡണ്ട്‌ അർഷാദ് പറബത്ത് ആരോപിച്ചു. ഇരിങ്ങണ്ണൂർ ഹയർസെക്കൻഡറി സ്കൂളിൽ സഹോദരിക്ക് ഭക്ഷണം എത്തിക്കാൻ പോയതായിരുന്നു ഇവരെന്ന് നേതാക്കൾ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്