അങ്കണവാടി കുട്ടികളുടെ ആരോഗ്യം ഇവിടെത്തുകാരുടെ കൈകളില്‍ ഭദ്രമാണ്

By | Thursday May 2nd, 2019

SHARE NEWS

നാദാപുരം: കൌമാരക്കരുടെയും അങ്കണവാടി കുട്ടികളുടെ ആരോഗ്യം ഇവിടെത്തുകാരുടെ കൈകളില്‍ ഭദ്രമാണ്തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന  അമൃതം പൊടി ഉൽപാദന കേന്ദ്രമായ  ഇരിങ്ങണ്ണൂരിലെ   നോബിള്‍ ഫുഡ്‌  പ്രോഡക്റ്റ് ശ്രദ്ധേയമാകുന്നു . വാണിമേലിലെ ആദ്യ സംരംഭത്തിന്‍റെ വിജയമാണ് ഇരിങ്ങണ്ണൂരിൽ മറ്റൊരു യൂണിറ്റിന് പ്രചോതനമായത് .

എടച്ചേരി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വനിതാ വ്യവസായം കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലാണ് ഇരിങ്ങണ്ണൂരിൽ കുടുംബശ്രീ   കൂട്ടായ്മയിൽ അമൃതം പൊടി ഉൽപാദന കേന്ദ്രമായ നോബിൾ
ഫുഡ് പ്രോഡക്റ്റ് പ്രവർത്തിക്കുന്നത് .

രാവിലെ 9 മണി മുതൽ വൈകിട്ട് 5 വരെയാണ് ഇവിടുത്തെ പ്രവര്‍ത്തന സമയം .ഗോതമ്പ് ,സോയ നിലക്കടല ,കടലപ്പരിപ്പ് പഞ്ചസാര, പ്രോട്ടീൻ പൗഡർ എന്നിവ പ്രത്യേക അളവിലും ഊഷ്മാവിലും പൊടിച്ചു ചേര്‍ത്താണ് അമൃതംപൊടി നിർമ്മിക്കുന്നത്.

കുഞ്ഞുങ്ങളുടേയും കൌമാരക്കരുടെയും ആരോഗ്യത്തിനു പ്രധാന പങ്കുവഹിക്കുക്കുകയാണ്  അമൃതം പൊടി ഉൽപാദന കേന്ദ്രം  . പോഷകാഹാര നിര്‍മ്മാണരംഗത്തെ മാതൃകാ സ്ഥാപനമാണ്‌ എടച്ചേരി പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വനിതാ വ്യവസായം കേന്ദ്രം .

2006 ൽ 12 പേരെ വച്ച് തുടങ്ങിയ സ്ഥാപനത്തിൽഇന്ന് എട്ടു തൊഴിലാളികളാനുള്ളത് .തീർത്തും അംഗനവാടി കേന്ദ്രീകരിച്ചുള്ള പ്രവർത്തനമായതിനാൽ എടച്ചേരി ഏറാമല അഴിയൂർ ഒഞ്ചിയം തുടങ്ങിയ നാല് പഞ്ചായത്തുകളിൽ 130ഓളം അംഗൻവാടികളിൽ ആണ് അമൃതംപൊടി എത്തിച്ചുകൊടുക്കുന്നത്.

ആദ്യം സമീപവാസികൾക്ക് വിൽക്കാറുണ്ടെങ്കിലും കൂടുതൽ അംഗനവാടികൾക്ക് കൊടുക്കുന്ന ഉത്തരവാദിത്വം വർദ്ധിച്ചതോടെ ഇവിടെ നിന്നും പൊടി പുറത്തു കൊടുക്കുന്ന പതിവ് ഒഴിവാക്കിയിട്ടുണ്ട്.

ഒരു പായ്ക്കറ്റിൽ 500 ഗ്രാം എന്ന രീതിയിൽ കിലോയ്ക്ക് 70 രൂപയാണ് ഐസി ഡിസി ഇവര്‍ക്ക് നല്‍കുന്നത് . ഒരു കുട്ടിക്ക് ഒരു മാസം ഏഴ് പായ്ക്കറ്റ് എന്ന രീതിയിലാണ് അംഗനവാടികളിൽ അമൃതം പൊടിഎത്തിക്കുന്നത്.

ഉൽപ്പന്നങ്ങൾ അംഗനവാടിയിൽ എത്തിക്കുന്നതും ഇവർ തന്നെയാണ്. ചുമട്ടുകൂലി ഉൾപ്പെടെയുള്ള എല്ലാ പൈസയും പഞ്ചായത്തിലെ ഐ സി ഡി സി ആണ് ഇവർക്ക് നല്‍കുന്നത് . പഞ്ചായത്തിലെ സൂപ്പർവൈസർ ക്കാണ് വിതരണത്തിന്റെ മേൽനോട്ട ചുമതല. സുഗമമായ പ്രവർത്തനം കാഴ്ചവെക്കുന്നുണ്ടെങ്കിലും അമൃതം പൊടി പാക്കറ്റുകൾ സുരക്ഷിതമായി വെക്കാൻ ഗോഡൗൺ ഇല്ല എന്ന പ്രശ്നമാണ് ഇവരെ പ്രധാനമായും അലട്ടുന്നത്.

ഒരു ഉപജീവന മാർഗ്ഗത്തിലുപരി ഒരു സേവനം കൂടിയായിട്ടാണ് ഈ സംരഭത്തെ ഇവിടുത്തെ ജീവനക്കാർ കാണുന്നത് . അത്രയേറെ സൂഷ്മതയും വൃത്തിയും വേണ്ട ഒരു ഉല്‍പ്പന്ന മാണ് ഇവര്‍ നിര്‍മ്മിക്കുന്നത് .

 

 

 

 

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾനാടിന് സമര്‍പ്പിച്ചത് പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഉതകുന്ന ആരോഗ്യ കേന്ദ്രം . അന്‍പതോളം വൃക്ക രോഗികള്‍ക്ക് തണലാകുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് വീഡിയോ കാണാന്‍

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്