വിഷ്ണു മംഗലംബണ്ടിലെ ഒരു കോടിയുടെ പ്രവൃത്തി അനിശ്ചിതത്വത്തിലോ ?

By | Tuesday January 14th, 2020

SHARE NEWS

നാദാപുരം: വിഷ്ണു മംഗലംബണ്ടിലെ  ഒരു കോടിയുടെ പ്രവൃത്തി  അനിശ്ചിതത്വത്തിലോ?  മയ്യഴി പുഴയുയുടെ ഭാഗമായ   വിഷ്ണുമംഗലം പുഴയില്‍ ജല അതോറിറ്റി പമ്പ് ഹൗസിനു സമീപത്തെ ബണ്ടിന്റെ 4 ഷട്ടറുകളും താഴ്ത്തി. പുഴയില്‍ ജല നിരപ്പ് കുറഞ്ഞതിനാല്‍ വെള്ളം പമ്പിങ് തടസ്സപ്പെടും എന്ന കാരണം പറഞ്ഞാണ് ജല അതോറിറ്റി  ഷട്ടറുകള്‍ താഴ്ത്തിയത്.

ബണ്ടിന്റെ ഇയ്യങ്കോട് ഭാഗത്താണ് ഡൈവെര്‍ഷന്‍ ചാനലും ഷട്ടറുകളുമുള്ളത്. ഷട്ടറുകള്‍ താഴ്ത്തിയതോടെ ഇയ്യങ്കോട്, പുളിയാവ്, ഭാഗങ്ങളില്‍ പുഴയില്‍ വെള്ളം കുറയും. ജാതിയേരി, ചെറുമോത്ത്, വിഷ്ണുമംഗലം ഭാഗങ്ങളില്‍ വെള്ളമുയര്‍ന്നിട്ടുമുണ്ട്.

ഷട്ടറുകള്‍ താഴ്ത്തിയതോടെ പുഴ വെള്ളം ബണ്ട് കവിഞ്ഞൊഴുകുകയാണ്. വേനല്‍ ശക്തമാകുന്നതോടെ ഇത് നിലയ്ക്കും. ഇതോടെ, ബണ്ടിന്റെ താഴ് ഭാഗങ്ങളില്‍ ജലക്ഷാമം രൂക്ഷമാകും. നിലവിലെ ഷട്ടറുകളും ബണ്ടും നിരവധി പരാതികള്‍ക്ക് ഇടയാക്കിയതിനെ തുടര്‍ന്ന് ബണ്ടിന്റെ മധ്യ ഭാഗത്ത് ഷട്ടര്‍ സ്ഥാപിക്കാന്‍.

മന്ത്രിമാര്‍, വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍, ജനകീയ കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ തീരുമാനമായിരുന്നു.

ഇതു പ്രകാരം ഒരു കോടി രൂപ അനുവദിച്ചു. ജല അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് ജലസേചന വകുപ്പ് ഈ പണി നടത്താന്‍ തീരുമാനിക്കുകയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതാണെങ്കിലും ബണ്ടിന്റെ ഷട്ടറുകള്‍ താഴ്ത്തിയതോടെ ഈ വേനലിലും പുഴയിലെ നിര്‍മാണ ജോലികള്‍ തുടങ്ങാന്‍ ഇടയില്ലെന്നാണ് കരുതുന്നത്.

ഇത് ശക്തമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വേനല്‍ രൂക്ഷമാകുന്നതിന് മുന്‍പ്, ജലക്ഷാമത്തിന് ഇടയാക്കുന്ന നടപടിയാണ് ജല അതോറിറ്റിയുടെ ഭാഗത്തു നിന്നുണ്ടായതെന്നാണ് പരാതി.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്