ഐഎസ് ഭീകരർ കേരളത്തിൽ ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയത് നാദാപുരത്തോ ?

By | Wednesday June 12th, 2019

SHARE NEWS

നാദാപുരം : ഐഎസ് ഭീകരർ കേരളത്തിൽ ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയത് നാദാപുരത്തോ ? ഐഎസ് ഭീകരർ കേരളത്തിൽ വൻ സ്‌ഫോടനങ്ങൾക്ക് തയ്യാറെടുത്ത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണം നടത്തിയതായി സൂചനയുള്ളതായി ഈസ്റ്റ് കോസ്റ്റ് ഡെയിലി എന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു

ഭീതി പരത്തി നാദാപുരത്ത് വീണ്ടും ഐ​ഇ​ഡി ബോം​ബ്

Loading...

.കഴിഞ്ഞ വർഷം ഏപ്രിലിൽ നാദാപുരം കല്ലാച്ചിയിൽ അതിനൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഐ ഇ ഡി ബോംബ്‌ സ്ഫോടനം നടന്നിരുന്നു . ഇത് ഐ ഇ ഡി ബോംബുകളുടെ പരീക്ഷണ വിന്യാസം നടത്തിയതാണോ എന്ന സംശയമാണ് പുറത്ത് വന്നിരിക്കുന്നത് .

ഇതിനൊപ്പം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനങ്ങളെ ബോംബായി ഉപയോഗിക്കുന്ന വെഹിക്കിൾ ബോൺ ഐ ഇ ഡി അഥവാ വിബിഐഇഡി എന്ന അതി വിനാശകാരിയായ ബോംബ് സ്ഫോടനത്തിനുള്ള സാധ്യതകളും ഭീകരർ തേടിയതായി വിവരമുള്ളതായും ഈസ്റ്റ് കോസ്റ്റ് ഡെയിലി  പറയുന്നു .

ഇൻപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് ഉപയോഗിച്ച് മറ്റു രാജ്യങ്ങളിൽ നടത്തിയ സ്ഫോടനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നിരീക്ഷണ വിധേയമാക്കിയാണ് കേരളത്തിലെ ഐ എസ് ഭീകരർ വൻ സ്‌ഫോടനങ്ങൾക്ക് തയ്യാറെടുത്തതെന്നും ഈസ്റ്റ് കോസ്റ്റ് ഡെയിലി  പറയുന്നു .

ഇത്തരത്തിൽ ഐ ഇ ഡി സ്ഫോടന ദൃശ്യങ്ങൾ സൂക്ഷ്മ വിശകലനം ചെയ്തതിന്റെ വിവരങ്ങൾ എൻ ഐ എയ്ക്ക് ലഭിച്ചു .ഇതിനായി ചില ഷിയാ പള്ളികളിൽ നടത്തിയ ഐ ഇ ഡി ബോംബ് സ്ഫോടനങ്ങളുടെ ദൃശ്യങ്ങൾ ഐ എസ് ഭീകരർ സൂക്ഷ്മ വിശകലനവും,നിരീക്ഷണവും നടത്തിയതായും എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്എന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

കുമ്മങ്കോട് ഐ ഇ ഡി മാതൃകാ ബോംബ്‌; പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസ്

സ്‌ഫോടക വസ്തുവിന് മുകളിലുള്ള ചെറു സ്പർശനം കൊണ്ടുപോലും വൻ സ്ഫോടനം നടത്താവുന്ന വിധമുള്ള ഐ ഇ ഡി ബോംബുകളായിരുന്നു ഇവിടെയെല്ലാം ഉപയോഗിച്ചത്. ബാഗുകളിലും , സ്യൂട്ട് കെയ്സുകളിലും ഉപയോഗിക്കാവുന്ന ഇൻപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസിന്റെ ടൈപ്പ് 76 വിഭാഗത്തിലെ ബോംബുകൾ പ്രയോഗിക്കാനാണ് കേരളത്തിലെ ഐ എസ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്നും ഈസ്റ്റ് കോസ്റ്റ് ഡെയിലി  പറയുന്നു .

നാദാപുരത്തെ ഐഇഡി ബോംബുകൾ ക ണ്ടെത്തിയ സംഭവം ;പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്