Categories
Latest

ഇടതുപക്ഷം ജീവനക്കാരെ ആക്രമിച്ച് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് അപഹാസ്യം : യൂത്ത് ലീഗ്

തൂണേരി : ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്തവിധം തോൽവി ഏറ്റ് വാങ്ങിയ തൂണേരിയിലേ ഇടത്പക്ഷം ഭരണസ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കീഴ്പ്പെടുത്താൻ ശ്രമിക്കുന്നത് അപഹസ്യകരമെന്ന് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി ആരോപിച്ചു.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പട്ട് പഞ്ചായത്തിന്റെയും ഭരണസമിതിയുടേയും തീരുമാനങ്ങളെ അട്ടിമറിക്കാനും തൊഴിലാളികളുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്താനും മന:പ്പൂർവ്വം കള്ളപ്രചാരണങ്ങൾ നടത്തുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും കമ്മിറ്റി പ്രസ്താവിച്ചു.

തൊഴിൽദിനങ്ങളുടെയും മെറ്റീരിയൽ വർക്കിന്റെയും കാര്യത്തിൽ സംസ്ഥാന തലത്തിൽ മുന്നിട്ട് നിൽക്കുന്ന തൂണേരി ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങളേയും വികസന മുന്നേറ്റങ്ങളേയും ഇത്തരം നുണപ്രചരണങ്ങൾക്കൊണ്ട് തടഞ്ഞ് നിർത്താമെന്ന എൽ.ഡി.എഫിന്റെ ഗീബൽസ്സിയൻ തന്ത്രങ്ങൾ പൊതുസമൂഹം ചവറ്റുകൊട്ടയിൽ തള്ളുമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: It is ridiculous for the Left to attack and subjugate workers: the Youth League

NEWS ROUND UP