പി. ജയരാജൻ വളയത്ത് പര്യടനം നടത്തി.

By | Thursday March 14th, 2019

SHARE NEWS

വളയം: വടകര പാർലമെന്റ് മണ്ഡലത്തിലെ  എൽ.ഡി.എഫ്. സ്ഥാനാർഥി പി. ജയരാജൻവളയത്ത്  പര്യടനം നടത്തി. വിലങ്ങാട്, ഭൂമിവാതുക്കൽ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ വളയത്തെത്തിയ ജയരാജനെ സ്വീകരിക്കാൻ വൻജനാവലിയാണ് ടൗണിൽ തടിച്ചുകൂടിയത്.

വളയം ടൗണിലെ സ്വീകരണത്തിനുശേഷം വണ്ണാർകണ്ടി, കുണ്ടുങ്കര , കല്ലുനിര എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ശേഷം ചെക്യാട് പഞ്ചായത്തിലെ കുറുവന്തേരി, പറക്കടവ് ടൗണുകളിലും ജയരാജൻ ആദ്യപര്യടനം പൂർത്തിയാക്കി.

ഇ.കെ.വിജയൻ എം.എൽ.എ., പി.പി. ചാത്തു, പി. ഗവാസ്, കെ.പി. പ്രദീഷ്, വി.പി. കുഞ്ഞിക്കൃഷ്ണൻ, ശ്രീജിത്ത് മുടപ്പിലായി തുടങ്ങിയവർ അനുഗമിച്ചു.

 

 

 

 

 

യാത്ര ചെയ്യുമ്പോഴുള്ള വലിയ പ്രശ്നമാണ് വൃത്തിയുള്ള ടോയ്ലറ്റുകളുടെ അഭാവം. എന്നാൽ പലയിടങ്ങളിലും ടോയ്ലറ്റുകൾ മുഴുവനായും അടഞ്ഞുകിടക്കുന്നതും യാത്രക്കാരെ ഏറെ വലയ്ക്കുകയാണ്. വീഡിയോ കാണാന്‍ 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read