നാദാപുരം: കക്കട്ട് ടൗണിൽ ജ്വുവല്ലറി കുത്തിതുറന്ന് കവർച്ച. സിസിടിവിയും തകർത്ത നിലയിൽ കക്കട്ട് – കൈവേലി റോഡ് ജംഷനിലെ രാജൻ്റെ ഉടമസ്തതയിലുള്ള എ ആർ ജ്വല്ലറിയിലാണ് ഇന്ന് പുലർച്ചെ കവർച്ച നടന്നത്.
കെട്ടിടത്തിൻ്റെ പിൻവശത്തെ ചുമർ കുത്തിതുറന്നാണ് കവർച്ച നടത്തിയത്.കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്തരും ഫോറൻസിക്ക് സംഘവും എത്തി തെളിവുകൾ ശേഖരിച്ചു. വെള്ളിയാഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി ഉടമ രാജൻ പറഞ്ഞു.
ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സമാനമായ രീതിയിൽ രണ്ട് വർഷം മുമ്പേ കല്ലാച്ചി – വളയം റോഡിലെ റിൻസി ജ്വല്ലറിയിലും കവർച്ച നടന്നിരുന്നു. സംഭവത്തിൽ നാല് പേരെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.