ഗൾഫ് രാജ്യത്ത് വനിതകൾക്കും പുരുഷന്മമാർക്കും തൊഴിലവസരം; നോർക്ക റൂട്ട്സ് മുഖേനെ ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

By | Saturday October 12th, 2019

SHARE NEWS

കോഴിക്കോട്:  ഖത്തറിലെ നസീം അൽ റബീഹ് ആശുപത്രിയിലേക്ക് നഴ്സുമാരെ തിരഞ്ഞെടുക്കുന്നതിനായി നോർക്ക റൂട്ട്സ് മുഖേനെ അപേക്ഷിച്ചു.നഴ്സിങ്ങിൽ ബിരുദമോ(ബി എസ് സി),ഡിപ്ലോമയോ (ജി എൻ എം), ഉള്ള വനിതകൾക്കും പുരുഷന്മമാർക്കും, ഒപി,അത്യാഹിതം,ഗൈനക്കോളജി,ഡെന്റൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ടുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഖത്തർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. ശമ്പളം 3640 ഖത്തർ റിയാൽ (ഏകദേശം 70,000 രൂപ). നോർക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.org യിലൂടെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തുനിന്നും) മിസ്ഡ് കോൾ സേവനം ലഭിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി 2019 ഒക്ടോബർ 17.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്