25 ഗായകർ ആലപിച്ച അതിജീവനഗാനമായ ജ്വാല നവ മാധ്യമങ്ങളിൽ ശ്രാദ്ധേയമാവുന്നു

By | Friday May 29th, 2020

SHARE NEWS


നാദാപുരം : നവ മാധ്യമങ്ങളിൽ വൈറലാവുന്ന അതിജീവനഗാനം ശ്രാദ്ധേയമാവുന്നു, ഈ അടുത്ത കാലങ്ങളിൽ കേരളം ഇതുവരെ കാണാത പ്രകൃതിക്ഷോഭങ്ങളായും മഹാമാരികളായും നമ്മെ വല്ലാതെ പിന്തുടരുകയാ’ണ് അതിൽ നിന്നൊക്കെ മലയാളിയുടെ മനക്കരുത്തിൽ അതിജീവിച്ച നമ്മൾ ഇന്ന് ലോകം മുഴുവൻ പടർന്നുപിടിച്ച ഒരു കുഞ്ഞുവൈറസ്സിനു മുന്നിൽ ഒന്നു പകച്ചുപോയി എന്നത് സത്യമാണ് എന്നാൽ അവിടെയും അതിജീവനത്തിൻ്റെ കരുത്തിൽ ലോകമാതൃക കാട്ടുന്നു നമ്മുടെ കൊച്ചു കേരളം.

ഇവിടെയാണ് കലാകാരൻമാരുടെ ഫെയ്സ് ബുക്ക് കൂട്ടായ്മ മണിപ്പാട്ട്. ജ്വാലയെന്ന പേരിൽ ഒരു അതിജീവന ഗാനവുമായി ഏറെ ശ്രദ്ധേയമാകുന്നത് എട്ട് ഗാന രചയിതാക്കളുടെ വരികൾ ഇരുപത്തിയഞ്ച് ഗായകർ ആലപിച്ച ഈഗാനത്തിന് സംഗീതം നിർവ്വഹിച്ചിരിക്കുന്നത് പ്രശസ്ത ഫിലിം മ്യൂസിക്ക് ഡയറക്ടർ ബാഷ് ചേർത്തലയാണ്.

ധാന കോഡിനേറ്ററായി പ്രവർത്തിച്ചിരിക്കുന്നത് മണിപ്പാട്ട് ഗ്രൂപ്പ് അഡ്മിൻ കിഷോർ കുമാറാണ്. ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൻ്റെ പ്രകൃതി ഭംഗി മുതൽ ഇന്നത്തെ അതിജീവനം വരെ വരച്ചുകാട്ടുന്ന ഗാനം മനോരമ മൂസിക്കിൻ്റെ ബനറിൽ ടിനി ടോം ഗോവിന്ദ് പത്മസൂര്യ ബിനീഷ് ബാസ്റ്റിൻ എന്നിവർ ചേർന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഈ ഗാനം സോഷ്യൽ മീഡിയകളിൽ വൈറലായി മാറിയിരിക്കുന്നു കോഴിക്കോട് ജില്ലയിൽ നിന്നും ഈ ഗാനത്തിൻ്റെ ഭാഗ വാക്കായിരിക്കുന്നത് യുവഗാന രചയിതാവ് സുമേഷ് പൂത്തറയും ഗായിക അഗ്രീന ഗിരീഷുമാണ്

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്