കല്ലാച്ചി റിന്‍സി ജ്വല്ലറി കവർച്ച: പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ കള്ളന് കഞ്ഞിവെച്ചയാളും പിടിയില്‍

By | Saturday January 12th, 2019

SHARE NEWS

നാദാപുരം:കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കുത്തിതുറന്ന് ഒന്നെ മുക്കാൽ കിലോ സ്വർണ്ണവും വെള്ളി ആഭരണങ്ങളും മൂന്നര ലക്ഷം രൂപയും  കവർന്നസംഭവത്തില്‍ പുറത്തുവരുന്നത്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ കള്ളന് കഞ്ഞിവെച്ചയാളും പിടിയില്‍.

Loading...

മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിലെ ജ്വല്ലറി ഉടമയാണ് പോലീസ് കസ്റ്റഡിയിലുള്ളത് . പോലീസ് പിടിയിലായ തമിഴ്നാട് സ്വദേശികളായ മോഷണ സംഘത്തില്‍ നിന്ന് വര്‍ഷങ്ങളായി കവര്‍ച്ച  മുതല്‍ ചുളുവിലക്ക് വാങി  കവര്‍ച്ച സംഘത്തെ സഹായിക്കുന്ന കുറ്റത്തിന് വളാഞ്ചേരിയിലെ ജ്വല്ലറി ഉടമയെ പോലീസ് പ്രതിചേര്‍ത്തേക്കും.

കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കുത്തിതുറന്ന് കവര്‍ന്ന സ്വർണ്ണആഭരണങ്ങള്‍ പവന്  പതിനൊന്നായിരം രൂപ കണക്കാ ക്കിയാണ് ജ്വല്ലറി ഉടമ വാങിയത്.

തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ പാക്കം സ്വദേശി അഞ്ചാം പുലി ( 52 ) വീരുപ്പുറം ജില്ലയിലെ കോട്ടുമേട് സ്വദേശി രാജ (31) മധുര ജില്ലയിലെ പുതൂർ സ്വദേശി സൂര്യ (22) എന്നിവരെയാണ് റൂറൽ പോലീസ് മേധാവി ജി ജയദേവിന്റെ മേൽനോട്ടത്തിൽ നാദാപുരം എസ് ഐ .എൻ പ്രജീഷ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയിലെ വളാഞ്ചേരിയിൽ നിന്നാണ് മോഷണ സംഘത്തിലെ പ്രതികളെ പിടികൂടിയത്.

2018 ഡിസംബർ 4 നാണ്കല്ലാച്ചിയിലെ റിൻസി ജ്വല്ലറിയുടെ പിൻ ഭാഗത്തെ ചുമർ കുത്തിതുറന്ന് സ്വർണാഭരണവും, പണവും കവർന്നത്. ഒരാഴ്ചയോളം മോഷണത്തെ കുറിച്ച് പൊലീസിന് യാതൊരു തെളിവും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതെ അതി വിദഗ്ദമായാണ് മോഷണം നടത്തി കടന്നത്. മോഷണത്തിന് ശേഷം കല്ലാച്ചി പയന്തോങ്ങിൽ വെച്ച് ബസ്സ് മാർഗം വടകരയിലെത്തി. അവിടെ നിന്ന് ട്രെയിനിൽ മലപ്പുത്തേക്ക് കടക്കുകയായിരുന്നു. മേഖലയിൽ നിന്ന് ലഭിച്ച സി.സി ടി .വി ദൃശ്യങ്ങളാണ് കേസന്യേഷണത്തിൽ നിർണ്ണായകമായത്.

തൃശ്ശൂർ ജില്ലയിലെ ഒല്ലൂരിലെ അന്ന,ആത്മിക ,ജ്വല്ലറികളിൽ നിന്ന് അഞ്ച് കിലോ വെള്ളി ആഭരണങ്ങളും അഞ്ച് ലക്ഷത്തി എൺപത്തി അയ്യായിരം രൂപയും കവർന്ന കേസിലും, മലപ്പുറം ജില്ലയിലെ പുളിക്കലിലെ എസ് .എം ജ്വല്ലറി കുത്തി തുറന്ന് 350 ഗ്രാം സ്വർണാഭരണം കവർന്ന കേസിലും പ്രതികളാണ് അറസ്റ്റിലായവർ .

2008 ഒക്ടോബറിൽ കണ്ണൂർ പൊന്യം സർവീസ് സഹകരണ ബാങ്ക് കുത്തി തുറന്ന് 24 കിലോ സ്വർണം കവർച്ച ചെയ്ത കേസിലെ മുഖ്യ പ്രതിയാണ് കവർച്ചാ സംഘ തലവൻ അഞ്ചാം പുലി. കോഴിക്കോട് ജില്ലയിലെ ചേളന്നുരി ലെ കുമാരസ്വാമി ജ്വല്ലറിയിൽ മോഷണം നടത്താൻ പദ്ധതിയിട്ട് നടപ്പിലാക്കാൻ നീക്കം നടക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.

ഇവരെ കൂടാതെ കൂട്ട് പ്രതികളെ കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവരെ പിടികൂടുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് റൂറൽ പൊലീസ് മേധാവി പി ജയദീപ് പറഞ്ഞു

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്