കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച  : പ്രതികള്‍ വലയില്‍

By | Friday January 11th, 2019

SHARE NEWS

നാദാപുരം:കല്ലാച്ചിയിലെ റിന്‍സി  ജ്വല്ലറി കവര്‍ച്ച  നടത്തിയ സംഭവത്തില്‍   പ്രതികള്‍ വലയില്‍.

കവര്‍ച്ചയ്ക്ക്പിന്നിൽ ദക്ഷിണേന്ത്യൻ വന്‍ കവർച്ചാ സംഘമെന്ന് നേരത്തെ  സൂചന ലഭിച്ചിരുന്നു . സംഘം വർഷങ്ങളായി പോലീസിന്റെ കാണാമറയത്ത് നിന്ന്
കൊണ്ട് ഓരോ മോഷണവും ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.

നാദാപുരം മേഖലയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും ചില മൊഴികളുമാണ് കേസന്വേഷണത്തിൽ പോലീസിന് ലഭിച്ച നിർണായക തെളിവുകളായത്.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, ത്യശൂർ ജില്ലകളിൽ അടുത്തകാലത്തായും മുൻ വർഷങ്ങളിലും സമാന രീതിയിൽ നടന്ന കവർച്ചകൾക്ക് പിന്നിലും ഇതേ സംഘം തന്നെയാകാമെന്നാണ് പോലീസിന്റെ നിഗമനം. കഴിഞ്ഞ നവംബർ ഒന്നിന് മലപ്പുറം ജില്ലയിലെ
കൊണ്ടോട്ടിക്കടുത്ത വിവിധ ജ്വല്ലറികളിൽ നടന്ന കവർച്ചകളിൽ ഇതേ സംഘം, തന്നെയാണെന്ന് സൂചനയുണ്ട്.

ഡിസംബർ നാലിന്  വിഷ്ണുമംഗലം പഴക്കൂട്ടത്തില്‍  കേളുവിന്റെ ജ്വല്ലറിയിലാണ് മോഷണം നടന്നത് .  റിന്‍സി ജ്വല്ലറിക്ക് നഷ്ട്ടമായത് ഒരു കോടിയോളം രൂപ .

 

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read