മുരളീധരന്റെ രണ്ടാംഘട്ട പര്യടനം നാടിന് ആവേശമായി.

By | Saturday April 13th, 2019

SHARE NEWS

നാദാപുരം: നാദാപുരം നിയോജകമണ്ഡലത്തിൽ വടകര  യു.ഡി.എഫ്. സ്ഥാനാർഥി കെ. മുരളീധരൻ രണ്ടാംഘട്ട പര്യടനം നടത്തി.  രാവിലെ ഒമ്പതരയ്ക്ക് കിഴക്കൻ മലയോരഗ്രാമമായ കരിങ്ങാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം. കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്‌ഘാടനം നിർവഹിച്ചു. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും, കൊലപാതകരാഷ്ട്രീയത്തിന്റെ വക്താക്കൾക്കും ബാലറ്റിലൂടെ കനത്ത മറുപടി നൽകാൻ ജനാധിപത്യ വിശ്വാസികൾക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സൂപ്പി നരിക്കാട്ടേരി അധ്യക്ഷനായി.

Loading...

കുണ്ടുതോട്, പശുക്കടവ്, മുള്ളൻകുന്ന് , ദേവർകോവിൽ, കുളങ്ങരത്താഴ , ചിയ്യൂർ, കുമ്മങ്കോട്, ചേലക്കാട്, കോടഞ്ചേരി, തലായി, ഇരിങ്ങണ്ണൂർ, താഴെ മുടവന്തേരി,  കുറുവന്തേരി, കല്ലുനിര എന്നിവിടങ്ങളിൽ പര്യടനം നടത്തി രാത്രി ചെറുമോത്ത് സമാപിച്ചു. സമാപനസമ്മേളനം ജില്ലാ ലീഗ് ജനറൽസെക്രട്ടറി എം.എ. റസാഖ് ഉദ്ഘാടനം ചെയ്തു.

 

 

 

 

 

തൂണേരി: പഴയ ചായകടകളും ആല്‍ത്തതറകളും ജീവിത സായാഹ്ന്നത്തില്‍ എത്തിനില്‍ക്കുന്നവരുടെ പൊതുവിടമായിരുന്നു. അവരുടെ സന്തോഷങ്ങളും പരിഭവങ്ങളും പങ്കുവെക്കുന്ന ഇടം വീഡിയോ കാണാന്‍ https://youtu.be/Dc4ximgUOX0

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്