ബൂട്ടുകൊണ്ട് വിസ്മയം തീര്‍ക്കുകയാണ് പുറമേരിയുടെ കാല്‍പ്പന്ത്‌ കളിയിലെ പെണ്‍താരകം

By | Monday June 10th, 2019

SHARE NEWS

നാദാപുരം: കേരള ഫുട്ബോളിന് പുറമേരിയുടെ പെണ്‍താരകം  കാല്‍പ്പന്ത്‌ കളിക്കായി ഇനി ഒഡീഷ്യയില്‍ ബൂട്ടണിയും. പുറമേരി കടത്തനാട് ഫുട്ബോൾ അക്കാഡമിയിലെ
നവ്യയാണ്  ഒഡീഷ്യയിലേക്ക് പോകുന്നത് . പുറമേരി കടത്തനാട രാജാസ് ഹയർ സെക്കന്ററിയിലെ ഒമ്പതാം തരം വിദ്യാർഥിനി കെ.ടി. നവ്യയാണ് കേരളത്തിന് വേണ്ടി ബൂട്ടുകൊണ്ട് വിസ്മയം തീര്‍ക്കാന്‍ പോകുന്നത്.

പുറമേരിയിലെ കിഴക്കേ പൊയിൽ മുരളി ബിന്ദു ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവളാണ് നവ്യ. ഏഴാം തരത്തിൽ  പഠിക്കുമ്പോഴാണ് പുറമേരി മൈതാനത്തിൽ കോച്ചുമാരായ എം.കെ.പ്രദീപന്റെയും ഭാരത സർക്കാറിന്റെ സി.സുരേന്ദ്രന്റയും ശിക്ഷണത്തിലാണ് ഫുട്ബോൾ പരിശീലനം ആരംഭിച്ചത്.

ചിട്ടയായ പരിശീലനവും കഠിന  പ്രയത്നവും നവ്യയെ കേരള സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ഇടം നേടാൻ സഹായിച്ചു.
തിരുവല്ലയിൽ നടന്ന സെലക്ഷനിലാണ് ദീപ്തി എക്കോ സ്റ്റോർ ഒഡീഷയിൽ നടക്കുന്ന നാഷണൽ ദീപ്തി ഗ്യാസ് ഏജൻസിക്ക് സമീപം ചാമ്പ്യൻഷിപ്പിലേക്ക് നവ്യ ഇടം നേടിയത്. കടത്തനാട് ഫുട്ബോൾ അക്കാദമിയിൽ നിന്ന് നേരത്തെയും നിരവധി പേർ സംസ്ഥാന,
ദേശീയ മത്സരങ്ങളിൽ ബൂട്ടണിഞ്ഞിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്