Categories
Latest

കടവത്തൂരിൽ പുഴയിലെ ദുരന്തം; രക്ഷാപ്രവർത്തനത്തിൽ മാതൃകയായി പാക്കോയി റെസ്ക്യു ടീം

നാദാപുരം : കടവത്തൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടപ്പോൾ രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി, ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഫയർ ഫോഴ്സ് രാത്രിയോടെ ഉപേക്ഷിച്ചു.

എന്നാൽ പിന്നീട് എത്തിയ പാക്കോയി റെസ്ക്യു ടീം നടത്തിയ തിരച്ചിലാണ് ജീവൻ രക്ഷിക്കാനായില്ലെങ്കിലും വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്താനായത്.

കടവത്തൂർ ആറ്റുപുറം അണക്കെട്ടിന് സമീപം ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

ബന്ധുക്കൾക്കൊപ്പം കുളിക്കാനെത്തിയ മൂന്ന് പേരാണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് പേരെ കൂടെയുള്ളവർ രക്ഷപ്പെടുത്തി.

പെരിങ്ങത്തൂർ എൻ.എ.എം.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ അണിയാരത്തെ മുബഷിറാണ് മരിച്ചത്.

ഫയർഫോഴ്‌സും, മറ്റും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നു വാണിമേൽ ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ നിന്നെത്തിയ പാക്കോയി റെസ്ക്യു ടീമംഗങ്ങൾ നടത്തിയ അതിസാഹസിക തിരച്ചലിലൂടെ മൃതദേഹം കണ്ടെത്തി നാടിൻ്റെ അഭിമാനമായി മാറിയത്.

ത്യാഗവും, സമർപ്പണവും, നല്ല മനസ്സും കൈമുതലാക്കിയ ഈ കൂട്ടായ്മ കൂട്ടം പാക്കോയിയുടെ മാത്രമല്ല വാണിമേലിൻ്റെ അഭിമാനമാണ്.

താനും അഭിമാനം കൊള്ളുന്നു. എൻ്റെ വാർഡിലെ യുവ ചൈതന്യങ്ങൾക്ക് ബിഗ് സല്യൂട്ട് നൽകുന്നതായി ഗ്രാമപഞ്ചായത്ത് മെമ്പർ മജീദ് പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kadavathoor river tragedy; Pakoi rescue team as a model in rescue operations

NEWS ROUND UP