യുവകലാസാഹിതി സാംസ്കാരിക യാത്ര ഇന്ന് വൈകിട്ട് 5 ന് നാദാപുരത്ത് ബിനോയ് വിശ്വം എം.പി പങ്കെടുക്കും

By | Saturday January 12th, 2019

SHARE NEWS

നാദാപുരം: ദേശീയത -മാനവികത – ബഹുസ്വരത എന്ന സന്ദേശമുയർത്തി ആലങ്കോട് ലീലാകൃഷ്ണൻ നയിക്കുന്ന സാംസ്കാരിക യാത്രയ്ക്ക് ഇന്ന് വൈകുന്നേരം 5 മണിക്ക് നാദാപുരത്ത് സ്വീകരണം
നത്കും. സ്വീകരണ സമ്മേളനത്തിൽ ബിനോയ് വിശ്വം എം.പി പങ്കെടുക്കും. ഉപ ലീഡർ ഇ.എം സതീശൻ, ഹമീദ് ചേന്ദമംഗലൂർ,
പി.കെ. ഗോപി, കുരീപ്പുഴ ശ്രീകുമാർ ,വയലാർ ശരത്ചന്ദ്രവർമ്മ ,എ പി. അഹമ്മദ്,ഗീതാ നസീർ ഡോ :വത്സലൻ വാതുശ്ശേരി, എം.എം സജീന്ദ്രൻ, ശാരാദാമോഹൻ, വി.ആയിഷാബി, അഡ്വ: ആശ ഉണ്ണിത്താൻ, വിജയലക്ഷ്മി, അഷ്റഫ് കുരുവട്ടൂർ തുടങ്ങി കലാ-സാസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. നാടകം,നാടൻ പാട്ടുകൾ സംഗീത ശിൽപ്പം തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും.

Loading...
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്