Categories
Flash News

മാലിന്യം തള്ളിയ കല്ലാച്ചിയിലെ ബേക്കറി അടച്ചു പൂട്ടി ; കാൽ ലക്ഷം രൂപ പിഴയും

നാദാപുരം : മാലിന്യം തള്ളിയ കല്ലാച്ചിയിലെ ബേക്കറി അടച്ചു പൂട്ടി,കാൽ ലക്ഷം രൂപ പിഴയും. ക്ലീൻ നാദാപുരം പദ്ധതി നടപടി യുടെ ഭാഗമായി മാലിന്യം തള്ളിയ സ്ഥാപനം അടച്ചു പൂട്ടി .

കല്ലാച്ചി മാർക്കറ്റിനു സമീപം പ്രവർത്തിക്കുന്ന എ വൺ കൂൾബാർ & ബേക്കറി എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി എടുത്തത് .

സ്ഥാപനത്തിലെ മാലിന്യങ്ങൾ മാർക്കറ്റ് പരിസരത്ത് തള്ളിയതിനാണ് പഞ്ചായത്ത് നടപടി എടുത്തത് .സ്ഥാപനത്തിന് 25000/ രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട് .

സെക്രട്ടറി എം.പി രജുലാൽ ,ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ്ബാബു എന്നിവരുടെ നേതൃത്വത്തിലാണ് നടപടി എടുത്തത് .വരും ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു .

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kallachi bakery closed; A fine of Rs

NEWS ROUND UP