കല്ലാച്ചിയിലെ ജ്വല്ലറി കവര്‍ച്ച ;അന്വേഷണം ഇതര സംസ്ഥാന തൊഴിലാളിയിലേക്ക്

By | Wednesday December 5th, 2018

SHARE NEWS

 

നാദാപുരം: കല്ലാച്ചിയിലെറിന്‍സി ജ്വല്ലറി കുത്തിത്തുറന്ന്  ജ്വല്ലറി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അന്വേഷണം ഇതര സംസ്ഥാന തൊഴിലാളിയിലേക്ക് നീങ്ങുന്നു .

ബാലുശ്ശേരിയിൽ നിന്നെത്തിയടാക്കർ ഡോഗ് റിമോ കെട്ടിടത്തിന്റെ ചുമരിൽ മണം പിടിച്ച ശേഷം പള്ളിയുടെ മുൻ വശത്ത്
തൊഴിലാളികൾ താമസിക്കുന്ന മുറിയിലെത്തിനിന്നു.പിന്നീട് വീണ്ടും ജ്വല്ലറിയുടെചുമരിനടുത്ത് തന്നെ വന്നു
നിൽക്കുകയായിരുന്നു.പള്ളി കെട്ടിടത്തിലെ വാട്ടർ പൈപ്പിന് സമീപത്തും പോലീസ് നായ ഏറെ നേരം ചിലവഴിച്ചു. മോഷണത്തിന്
ശേഷം ഇവിടെ നിന്ന് കൈകൾകഴുകിയിരിക്കാമെന്നാണ് പോലീസ് നൽകുന്നസൂചന.ചൊവ്വാഴ്ച്ച അർദ്ധ രാത്രിപ്രന്തണ്ടരയോടെ ടൗണിൽ നിന്ന്സംശായസ്പദമായി രീതിയിലുള്ള ശബ്ദം കേട്ടതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

 

 

കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറിക്ക്ല് നഷ്ട്ടമായത് ഒരു കോടിയോളം രൂപ ..  ഇ ന്നലെ    രാവിലെ യാണ് കവര്‍ച്ച നടന്നത് വിഷ്ണുമംഗലം പഴക്കൂട്ടത്തില്‍  കേളുവിന്റെ ജ്വല്ലറിയിലാണ് മോഷണം നടന്നത് .

ജ്വല്ലറിയുടെ പിന്‍ വശത്തെചുമര്‍ തകര്‍ത്താണ് കവര്‍ച്ച. ജ്വല്ലറിയില്‍ സിസിടിവി ഇല്ലാത്തതും ആവശ്യത്തിന് സുരക്ഷ ഇല്ലാത്തതിം മോഷ്ടാക്ക്#ക്ക് തുണയായി.

നാദാപുരം  റൂറല്‍ എസ് പി പോലീസ് സൂപ്രണ്ട് ജി ജയദേവ്   ഊര്‍ജ്ജിത അന്വേഷണം തുടങ്ങി. എസ് പി സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശോധന നടത്തി. ചുമരിന് സമീപത്ത് നിന്നും ചുമര്
തുരക്കാനുപയോഗിച്ച് ഇരുവായുധം പോലീസ് നടത്തിയ പരിശോധനയിൽ
കണ്ടെത്തി.

 

വടകര നിന്നും വിരലടയാള
വിദഗ്ദൻ ജിജേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ജ്വല്ലറിയിലെത്തി മുറിക്കുള്ളിൽ നിന്ന് വിരലടയാളങ്ങൾ ശേഖരിച്ചു. കവർച്ചയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നതായാണ് പോലിസ് നൽകുന്ന സൂചന.

 

[related_posts_by_tax taxonomies="post_tag" posts_per_page="2" title="Also Read"]
Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്