കല്ലാച്ചിയിൽ സംസ്ഥാന പാതയോരത്ത് തോട് കയ്യേറി കെട്ടിട നിർമാണം

By | Monday February 11th, 2019

SHARE NEWS

നാദാപുരം: കല്ലാച്ചിയിൽ സംസ്ഥാന പാതയോരത്ത് തോട് കയ്യേറി കെട്ടിട നിർമാണം. കല്ലാച്ചി മിനി സിവിൽ സ്റ്റേഷൻ റോഡ്
കവക്കടുത്തായാണ് പില്ലറുകൾ
കോൺക്രീറ്റ് ചെയ്ത് നിർമാണ പ്രവർത്തനം
ആരഭി ച്ചിരിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് കെട്ടിടം പണിയുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
വേനൽക്കാലമായതോടെ തോട്ടിലൂടെയുള്ള
നീരൊഴുക്ക് കുറഞ്ഞപ്പോഴാണ് തോട്ടിൽ മണ്ണിട്ട്
നികത്തി വലിയ കുഴി എടുത്ത് കോൺക്രീറ്റ്
പില്ലറുകൾ നിർമിച്ചത്. കെട്ടിട നിർമാണ
ചട്ടങ്ങൾ കാറ്റിൽ പറത്തിയാണ് പ്രവൃത്തി
നടത്തുന്നതെന്ന പരാതിയുണ്ട്. നീർചാലുകളിൽ കല്ലാച്ചി ദൗൺ പരിസരത്ത് ഉണ്ടായിരുന്ന
പല തോടുകളും നീർചാലുകളും മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിതതോടെ മഴക്കാലത്ത് കടകളിലേക്ക് വെള്ളം ഇരച്ചു കയറുന്ന സ്ഥിതിയുണ്ട്. ഇ അവസ്ഥയിലാണ് ബാക്കിയുള്ള തോടുകൾ കൂടി മണ്ണിട്ട് നികത്തി കെട്ടിടങ്ങൾ പണിയുന്നത്.
ഇവിടെയുള്ളതോട് ഇല്ലാതാകുന്നതോടെ
മഴക്കാലത്ത് മിനി സിവിൽ സ്റ്റേഷനിലേക്കുള്ള
റോഡിൽ വള്ളം പൊങ്ങി ഗതാഗതം മുടങ്ങിയാക്കുമെന്ന ആശങ്കയുണ്ട്.

Loading...
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്