കള്ളന്‍മാരേയും ജ്വല്ലറി ഉടമ പറ്റിച്ചു; മോഷണ മുതല്‍ കണ്ടെത്തുകയാണ് ഇനി പോലീസിന് മുന്നിലുള്ള വെല്ലുവിളി

By | Saturday January 12th, 2019

SHARE NEWS

നാദാപുരം: കല്ലാച്ചിയില്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ സംഭവത്തില്‍ കള്ളന്‍മാരേയും വളാഞ്ചേരിയിലെ ജ്വല്ലറി ഉടമ പറ്റിച്ചു . കല്ലാച്ചിയിലെ റിന്‍സി ജ്വല്ലറി കുത്തിതുറന്ന് കവര്‍ന്ന സ്വർണ്ണആഭരണങ്ങള്‍ പവന് പതിനൊന്നായിരം രൂപ കണക്കാ ക്കിയാണ് ജ്വല്ലറി ഉടമ വാങിയത്.

കൂടാതെ ഒരു പവന്‍ എന്നാല്‍ പത്ത് ഗ്രാമാണെന്നും കവര്‍ച്ച സംഘത്തെ ഇയാള്‍ വിശ്വസിപ്പിച്ചു . വളാഞ്ചേരിയിലെ ജ്വല്ലറി ഉടമയെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരികയാണ് . മോഷണ മുതല്‍ കണ്ടെത്തുകയാണ് ഇനി പോലീസിന് മുന്നിലുള്ള വെല്ലുവിളി . കവര്‍ച്ചാ സംഘത്തിലെ മൂന്ന് പേരെ കൂടി പിടികൂടാനുമുണ്ട് .

Loading...

 

നാദാപുരം എസ്.ഐ. എന്‍.പ്രജീഷിന്റെയും 16 അംഗ സംഘത്തിന്റെയും ഒരു മാസം നീണ്ട അന്യേഷണത്തിൽ. ജ്വല്ലറിയുടെ പിന്‍ ഭാഗത്തെ ചുമര്‍ തുരന്ന് 220 പവന്‍ സ്വര്‍ണാഭരണങ്ങളും മൂന്നര ലക്ഷം രൂപയും ആണ് കവര്‍ന്നത്.കവര്‍ച്ചക്കാരെപ്പറ്റി ഒരു സൂചന പോലും ആദ്യം ലഭിച്ചില്ല.

വടകര നാദാപുരം മേഖലയിലെ വിവിധ മൊബൈല്‍ ടവര്‍ ഡമ്പുകള്‍ പരിശോധിച്ച്  മൂന്ന് ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ കോളുകള്‍ വിശകലനം ചെയ്‌തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. ആയുധങ്ങൾ ലഭിച്ചതായിരുന്നു വഴിത്തിരിവായത്.  വടകരയിലെ ഒരു ഇരുമ്പായുധ നിര്‍മ്മാണ ശാലയില്‍ ഉണ്ടാക്കിയതാണെന്ന് കണ്ടെത്തി.

വടകര,നാദാപുരം മേഖലകളിലെ സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെ അന്വേഷണം സംഘം കവര്‍ച്ച നടത്തി തിരിച്ചു പോകുന്നതിന്റെ വ്യക്തമായ ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു.  നാല് മാസങ്ങള്‍ക്ക് മുമ്പ് കവര്‍ച്ചാ സംഘം മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വീട് വാടകക്ക് എടുത്തിരുന്നു. ഉയര്‍ന്ന വാടക തരാമെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ രേഖകള്‍ പോലും വാങ്ങാതെ കെട്ടിട ഉടമ വീട് നല്‍കുകയായിരുന്നു.

ആദ്യം നാദാപുരം കുറ്റ്യാടി സംസ്ഥാന പാതയില്‍ കല്ലാച്ചിയിലെ മറ്റൊരു ജ്വല്ലറിയാണ് ലക്ഷ്യമിട്ടതെങ്കിലും സുരക്ഷിതമല്ലെന്ന സംഘത്തലവന്‍ അഞ്ച് പുലിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.  ഡിസംബര്‍ മൂന്നാം തിയ്യതി രാവിലെ സംഘത്തിലെ രണ്ടു പേര്‍ കടയും പരിസരവും സൂഷ്മമായി നിരീക്ഷിച്ചു വടകരയിലേക്ക് പോയി.

ഇവിടെ വെച്ച് ആയുധങ്ങള്‍ ശേഖരിച്ച് വൈകുന്നേരം ഏഴര മണിയോടെ കവര്‍ച്ചാ സംഘം ബസില്‍ കല്ലാച്ചിയിലെത്തി. രാത്രി പതിനൊന്നര മണി വരെ ജ്വല്ലറിക്ക് പിന്‍ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തെ കുറ്റിക്കാട്ടില്‍ ചിലവഴിച്ചു.

ടൗണില്‍ കടകള്‍ അടക്കുകയും ജനങ്ങള്‍ പിരിയുകയും ചെയ്തതോടെ കടയുടെ പിന്‍ വശത്ത് എത്തി ചുവരിലെ ചെങ്കല്ലുകള്‍ കമ്പിപ്പാര ഉപയോഗിച്ച് ഇളക്കി മാറ്റി. സംഘത്തിലെ മൂന്നു പേര്‍ കടക്കുള്ളിലേക്ക് കയറി. മറ്റുള്ളവര്‍ കടയുടെ പുറത്തും നിലയുറപ്പിച്ചു. രണ്ടര മണിക്കൂര്‍ എടുത്താണ് കടക്കുള്ളിലെ ആഭരണങ്ങളും പണവും സൂക്ഷിച്ച വിദേശ നിര്‍മ്മിത സേഫ് ലോക്കര്‍ അടിച്ചു തകര്‍ത്തത്.

വളാഞ്ചേരിയിലേക്ക് പോയി. സ്വര്‍ണാഭരങ്ങളില്‍ ഒരു ഭാഗം വളാഞ്ചേരിയില്‍ ജ്വല്ലറികളില്‍ വില്പന നടത്തി.സാഹസികമായ നീക്കങ്ങളിലൂടെ ജീവന്‍ പണയപ്പെടുത്തിയാണ് പ്രതികളെ പൊലീസ് പിടികൂടിയത് ‘ 25 വര്‍ഷമായി പൊലീസിന് പിടികൊടുക്കാതെ കേരളത്തില്‍ അങ്ങോളമിങ്ങോളം കവര്‍ച്ച നടത്തി മുങ്ങുന്ന ഈ സംഘത്തെ പിടികൂടുന്നതിനിടയില്‍ എസ്.ഐ. ഉള്‍പ്പെടെ പലര്‍ക്കും ഇവിടെ വെച്ച് പരിക്കേട്ടിട്ടുമുണ്ട്.വടകര തിരുവള്ളൂര്‍ സ്വദേശിയായ എന്‍. പ്രജീഷ് അഞ്ചു വര്‍ഷം മുമ്പാണ് കേരള

പൊലീസില്‍ എസ്‌.ഐ ആയി ചുമതയേല്‍ക്കുന്നത്. ഇപ്പോള്‍ രണ്ടു വര്‍ഷമായി നാദാപുരം സ്റ്റേഷനില്‍ എസ്‌ഐ ആയി സേവനമനുഷിച്ചു വരികയാണ്. ഇതിനു മുമ്പ് പെരുവണ്ണാമൂഴി, കൊടുവള്ളി, ചോമ്പാല എന്നിവിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. നാദാപുരത്തെ ഔദ്യോഗിക സേവനത്തിനിടയില്‍ ക്രമ സമാധാന പരിപാലനത്തോടൊപ്പം പ്രമാദമായ പല കേസുകള്‍ ക്കും തുമ്പുണ്ടാക്കുന്നതിന് അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

സാധാരണയായി സി.ഐ റാങ്കിലുള്ള ഉദ്യേ ഗസ്ഥരാണ് ഇത്തരം കേസുകൾ അന്വേഷിക്കാറുള്ളത്.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം എസ്.ഐ അന്യേഷണം ആരംഭിക്കുകയായിരുന്നു . പ്രതികളെ പിടികൂടിയവർക്ക് പരാ തോഷികം നൽകുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്