കല്ലാച്ചി യിലെ കവര്‍ച്ച ;അന്വേഷണത്തിനു പുതിയ സംഘം

By | Thursday December 6th, 2018

SHARE NEWS

നാദാപുരം:കല്ലാച്ചിയിലെറിന്‍സി ജ്വല്ലറി കുത്തിത്തുറന്ന് ജ്വല്ലറി കവര്‍ച്ച നടത്തിയ സംഭവത്തില്‍പുതിയ അന്വേഷണ സംഘം രൂപീകരിച്ചു.
വടകര റൂറല്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ വൈദഗ്ധ്യമുള്ള 13 പേരെ ചേര്‍ത്താണ് സംഘം രൂപീകരിച്ചത്. ഇവര്‍ പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങുന്നത്. ജില്ലക്കകത്തും പുറത്തുമായാണ് ആദ്യഘട്ട അന്വേഷണം . ഇതിന്റെ ഭാഗമായി ഇവരില്‍ നിന്ന് പോലീസ് മൊഴി രേഖപ്പെടുത്തി.

 

Loading...

ചൊവ്വാഴ്ച്ച അര്‍ദ്ധരാത്രിയില്‍ പന്ത്രണ്ടരയ്ക്കും മുന്നിനുമിടയിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കവര്‍ച്ച വി
വരമറിഞ്ഞ ഉടന്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവിന്റെ നിര്‍ദ്ദേശ പ്രകാരം വടകര,തലശേരി, മാഹി റെയില്‍ വേ സ്റ്റേഷനുകളില്‍ പോലീസ് പരിശോധന നടത്തി.സ്റ്റേഷനുകളില്‍ എത്തിയവരുടെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പോ
ലീസ് ശേഖരിച്ചു.

അക്രമികള്‍ ആയുധം പൊതിഞ്ഞ് കൊണ്ട് വന്ന പേപ്പര്‍ പോലീസ് കണ്ടെടുത്തു. വടകര മേഖലയില്‍ വിതരണം ചെയ്ത പേപ്പര്‍ ആണ് കെട്ടിടത്തിനു സമീപത്ത് നിന്ന് ലഭിച്ചത്. മോഷ്ടാക്കള്‍ മോഷണ സമയത്ത് ധരിച്ചതെന്ന് കരുതുന്ന കൈ ഉറകളും പോലീസ്
കണ്ടെത്തിയിട്ടുണ്ട്.
ഇതിനിടെ തമിഴ് നാടോടി സംഘങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണം ഈ ദിശയിലേക്കും വ്യാപിപ്പിച്ചത്, കവര്‍ച്ചയ്ക്ക് പ്രാദേശികമായ സഹായം ലഭി ചിട്ടുണ്ട്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്