കല്ലാച്ചി ടൗണില്‍ ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന; 11 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

By | Thursday July 11th, 2019

SHARE NEWS

നാദാപുരം : കല്ലാച്ചി ടൗണിലെ വിവിധ സ്ഥാപനങ്ങളിൽ ഗ്രാമപ്പഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി മിന്നൽ പരിശോധന നടത്തി .ഹോട്ടൽ ,ബേക്കറി ,കകൂൾബാർ ,മാർക്കറ്റ് മുതലായ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത് .

മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്തതിന് ഉഷസ്സ് ഹോട്ടൽ ,വനിത ഹോട്ടൽ എന്നിവയ്ക്ക് 1500 രൂപ പിഴ ചുമത്തി .പുകയില നിരോധന നിയമ പ്രകാരം 9 സ്ഥാപനങ്ങൾക്ക് 1800 രൂപ പിഴ ചുമത്തി. 11 സ്ഥാപനങ്ങളിലായി ആകെ 3300 രൂപ പിഴ ചുമത്തി .

അറവ് മാലിന്യം തള്ളിയതിനെ തുടർന്ന് കഴിഞ്ഞയാഴ്ച 2 ഇറച്ചിക്കടകൾ ഗ്രാമപ്പഞ്ചായത്ത് അധികൃതർ അടച്ചു പൂട്ടിയിരുന്നു .വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെക്രട്ടറി കെ.എസ്  ജോസ് മോൻ അറിയിച്ചു .

പരിശോധനയിൽ ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ  സതീഷ് ബാബു ,താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ടി.കെ  പ്രേമൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രസാദ് .സി ,കുഞ്ഞുമുഹമ്മദ് കെ.കെ  എന്നിവർ പങ്കെടുത്തു.

 

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്