കാന്തപുരത്തിന്‍റെ വാക്കുകള്‍ പ്രതീക്ഷയോടെ ഇടതുപക്ഷം

By | Monday April 22nd, 2019

SHARE NEWS

നാദാപുരം : കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃതം നല്‍കുന്ന സമസ്ത കേരള ജം ഇയ്യത്തുൽ ഉലമയുടെ നിലപാടില്‍ പ്രതീക്ഷ അര്‍പ്പിച്ച് വടകരയിലെ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍.

 

Loading...

രാജ്യത്ത് നിർണായകമായ പൊതുതിരഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണണെമെന്നും കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കഴിഞ്ഞ ദിവസം പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച ഖത്‌മുൽ ബുഖാരി സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടത്.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 23 സംസ്ഥാനങ്ങളിൽ പ്രവർത്തനങ്ങളുള്ള സുന്നി പ്രസ്ഥാനത്തിന് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്