Categories
Latest

കരുവാന്‍കണ്ടി കുമാരന് വളയത്തിന്റെ അന്ത്യാഞ്ജലി

നാദാപുരം : വളയത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കരുവാന്‍ കണ്ടിയില്‍ കുമാരന് നാടിന്റെ അന്ത്യാഞ്ജലി.

വളയം മേഖലയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തുന്നതില്‍ നിര്‍ണ്ണായ പങ്ക് വഹിച്ച് കെ കെ കുമാരന്റെ നിര്യാണത്തില്‍ അനുശോചനമറയിക്കാന്‍ സമൂഹത്തില്‍ വിവിധ മേഖലയിലുള്ളവര്‍ കരുവാന്‍ കണ്ടിയില്‍ വസതിയിലെത്തി. ഇന്ന് വൈകീട്ട് 5.30 ഓടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

ഇ കെ വിജയന്‍ എംഎല്‍എ, വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി പ്രതീഷ് , പഞ്ചായത്ത് അംഗങ്ങളായ സനില, വിനോദന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി പി കുഞ്ഞികൃഷ്ണന്‍, പി പി ചാത്തു, ടി കണാരന്‍, എന്‍.പി കണ്ണന്‍, പി. കെ ശങ്കരന്‍, എം.ടി ബാലന്‍, എം ദിവാകരന്‍, എന്‍.പി കണ്ണന്‍, ആർ.ആർ രവീഷ് ,ത്വല്‍ഹത്ത്, ഇ കെ ചന്തമ്മന്‍, എം.ടി ബാലന്‍, എന്നിവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

സംസ്‌കാര ചടങ്ങുകള്‍ക്ക് വണ്ണാര്‍കണ്ടിയില്‍ സര്‍വ്വ കക്ഷി അനുശോചന യോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ. പി .പ്രദീഷ് അദ്ധ്യക്ഷത വഹിച്ചു.

വളയത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളര്‍ത്തിയെടുക്കുന്നതിലും സാധാരണക്കാരുടേയും പാവങ്ങളുടേയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും കെ കെ കുമാരന്‍ മുന്നിലുണ്ടായിരുന്നുവെന്ന് നേതാക്കള്‍ അനുസ്മരിച്ചു.

കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ധീരനിലപാടുകള്‍ സ്വീകരിച്ച നേതാവായിരുന്നു കെ കെ കുമാരനെന്ന് സി.പി.എം ഏരിയ സെക്രട്ടറി പി.പി ചാത്തു പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈ പ്രസി പി.ടി നിഷ .പഞ്ചായത്ത് അംഗം പി.പി സനില വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. കെ ശങ്കരന്‍, എം.ടി ബാലന്‍, എം ദിവാകരന്‍, എന്‍.പി കണ്ണന്‍, ത്വല്‍ഹത്ത്, ടി. കണാരന്‍, കെ ശ്രീജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Karuvankandi Kumaran The last tribute of valayam

NEWS ROUND UP