കൊച്ചിയെ വീണ്ടും മഞ്ഞക്കടലാക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

By | Friday November 8th, 2019

SHARE NEWS

 

കൊച്ചി: ഐഎസ്എല്ലില്‍ രണ്ടാം ജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നു. ഒഡീഷ എഫ്‌സിയാണ് മൂന്നാം ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി. കൊച്ചിയില്‍ വൈകിട്ട് 7.30നാണ് മത്സരം. പ്രതിരോധ, മധ്യനിര താരങ്ങളുടെ പരുക്കാണ് ബ്ലാസ്റ്റേഴ്‌സിനെ അലട്ടുന്നത്.

എടികെയെ തോല്‍പിച്ച് തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് മുംബൈയോടും ഹൈദരാബാദിനോടും തോറ്റിരുന്നു. ഇരുടീമിനും മൂന്ന് പോയിന്റ് വീതമാണെങ്കിലും ബ്ലാസ്റ്റേഴ്‌സ് എട്ടും ഹൈദരാബാദ് ഒന്‍പതും സ്ഥാനത്താണ്. മുംബൈയെ രണ്ടിനെതിരെ നാല് ഗോളിന് തോല്‍പിച്ച ആത്മവിശ്വാസവുമായാണ് ഒഡീഷ കൊച്ചിയില്‍ എത്തിയിരിക്കുന്നത്.

ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈയെ തകര്‍ത്ത് എട്ട് പോയിന്റുമായി ഗോവ പട്ടികയില്‍ മുന്നിലെത്തി. ഗോവ രണ്ടിനെതിരെ നാല് ഗോളിനാണ് മുംബൈയെ തോല്‍പിച്ചത്. നാല് കളിയില്‍ രണ്ട് ജയവും രണ്ട് സമനിലയുമായി ഗോവയ്ക്കുള്ളത്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനും ഇതേ പോയിന്റ് ആണെങ്കിലും ഗോള്‍ ശരാശരിയിലാണ് ഗോവ മുന്നിലെത്തിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്