തൂണേരി : ഗൾഫിലും,നാട്ടിലും ഭർത്തൃ പീഠനത്തിനിരയായ കിഴക്കെ പറംബത്തെ ഷാഫിയുടെ ഭാര്യ ഷഫീനക്കും മക്കളായ പത്ത് വയസ്സുകാരി മകൾക്കും,ആറ് വയസ്സുകാരൻ മകനും
നീതി ഉറപ്പാക്കണമെന്ന് വീട് സന്ദർശിച്ച കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി സെക്രട്ടരി കെ.ടി.കെ.ഭാസ്കരനും,പ്രസിഡണ്ട് ടി.കെ.കണ്ണനും ഒരു പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.
ബാലവകാശ കമ്മീഷനും,വനിതാ കമ്മീഷനും പരാതി അയക്കാൻ സഹായിക്കണമെന്നും കുട്ടികളുടെ ഉമ്മ ഷഫീന നേതാക്കളോടാവശ്യപ്പെട്ടു. വീട്ടിൽ പുറത്ത്നിന്നുള്ള ചിലരുടെ ഭീഷണിയുള്ളതായി ഷഫീനയുടെ ഉപ്പ സലാമും ഉമ്മ നഫീസയും പറഞ്ഞു.
ഏരിയ കമ്മിറ്റിയംഗങളായ ഗോപിനാഥ് തൂണേരി,ബാബു ചെക്കിയാട് ,അശോകൻ എന്നിവരും കൂടെയുണ്ടായിരുന്നു.