Categories
Breaking News

എടച്ചേരിയില്‍ ‘കേരളീയം’ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു

നാദാപുരം : സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയുടെ ഭാഗമായി എടച്ചേരി ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കുടുംബശ്രീ സംരഭമായ ‘കേരളീയം’ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അരവിന്ദാക്ഷന്‍ ‘ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.കെ ഷൈനി അധ്യക്ഷയായി.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായ ഇ.ഗംഗാധരന്‍ മാസ്റ്റര്‍, രാധ തടത്തില്‍, ഷീമ വള്ളില്‍, ടി.കെ മോട്ടി, ടി.കെ ബാലന്‍, ടി.കെ ബാലന്‍ ചുണ്ടയില്‍, സി സുരേന്ദ്രന്‍ മാസ്റ്റര്‍, ലീല എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വി.ബിന്ദു സ്വാഗതവും ലീലാവതി നന്ദിയും പറഞ്ഞു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP