കുട്ടികളെ തട്ടികൊണ്ടുപോവല്‍ വ്യാജവാര്‍ത്തകള്‍ ഉറക്കം കെടുത്തുന്നു . പുറമേരിയില്‍ പിടികൂടിയത് മാനസിക വിഭ്രാന്തിയുള്ള സ്ത്രീയെ

By | Thursday February 1st, 2018

SHARE NEWS

 

Loading...

നാദാപുരം: കുട്ടികളെ തട്ടികൊണ്ടുപോവുന്ന സംഘം നാട്ടിലിറങ്ങിയിട്ടുണ്ടെന്നും പിടികൂടിയെന്നുമുള്ള വ്യാജവാര്‍ത്തകള്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉറക്കം കെടുത്തുന്നു.സോഷ്യല്‍ മീഡിയ വഴി നടക്കുന്ന കള്ള പ്രചരണങ്ങളില്‍ പൊല്ലാപ്പായത് പോലീസും. ഇതിനിടെ പുരമേരിയില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്ന സംഘം പിടിയിലായെന്ന വ്യാജ വാര്‍ത്ത. നാട്ടുകാര്‍ സംശയിച്ച് പിടികൂടിയ കൊയിലാണ്ടി സ്വദേശിയായ സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. അല്പം മാനസിക വിഭ്രാന്തിയുളള സ്ത്രീക്ക് കടുത്ത ഭക്തിയാണ് . പളനിയില്‍ തീര്‍ഥാടനത്തിന് പോവാന്‍ ഇറങ്ങിയതാണ് ഇവര്‍. ഇവരെ ചോദ്യം ചെയ്ത ശേഷം പോലീസ് ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.
വാട്സ് അപ്പില്‍ വരുന്ന വ്യാജ വാര്‍ത്തകള്‍ ആധികാരികത ഉറപ്പുവരുത്താതെയാണ് സമൂഹത്തിലെ ഉത്തരവാദിത്തപെട്ടവര്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്