കിസാൻ നിധി പദ്ധതി മുഴുവൻ കർഷകർക്കും ലഭ്യമാക്കണം; കർഷകമോർച്ച കുറ്റ്യാടി

By | Monday June 24th, 2019

SHARE NEWS

വേളം: കാലിത്തീറ്റ വിലവർധനവ് പിൻവലിക്കണമെന്നും കിസാൻ നിധി പദ്ധതി മുഴുവൻ കർഷകർക്കും ലഭ്യമക്കാൻ കൃഷിഭവനുകൾ ജാഗ്രതപാലിക്കണമെന്നും കർഷകമോർച്ച കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

ഉത്‌പാദനച്ചെലവ് ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ പ്രഖ്യാപിച്ച നാളികേര സംഭരണവില വളരെ കുറവാണെന്നും സംഭരണവില അമ്പത് രൂപയായി ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Loading...

ബി.ജെ.പി. മേഖലാ പ്രസിഡന്റ്‌ രാംദാസ് മണലേരി ഉദ്ഘാടനംചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌

മാണിക്കോത്ത് നാരായണൻ അധ്യക്ഷനായി. പി.പി. മുരളി, പി.കെ. അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്