കർഷകർക്ക് തുണയായി എടച്ചേരി കിസാൻ വെൽഫെയർ സൊസൈറ്റി

By | Wednesday June 12th, 2019

SHARE NEWS

 എടച്ചേരി: എടച്ചേരി കിസാൻ വെൽഫെയർ സൊസൈറ്റി വാർഷിക യോഗം ഇരിങ്ങണ്ണൂർ സാംസ്കാരിക കേന്ദ്രത്തിൽ വെച്ച് നടത്തി. അഞ്ച് മാസം മുമ്പ് കൃഷിവകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ ഉൽഘാടനം ചെയ്ത കിസാൻ മിത്ര കൃഷിക്കാർക്ക് ഏറെ സഹായകരമായി പ്രവർത്തിച്ച് വരുന്നുണ്ട്.

Loading...

കിസാൻ മിത്ര ജൈവ പച്ചക്കറി സ്റ്റാൾ ആരംഭിച്ചെങ്കിലും പച്ചക്കറി ലഭ്യത കുറവ് കാരണം മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. അഞ്ച് മാസം കൊണ്ട് അമ്പതിനായിരം രൂപ ലാഭകരമായി സ്ഥാപനം പ്രവർത്തിച്ച് വരുന്നു.ഇതിന്റെ കീഴിൽ കഴിഞ്ഞ രണ്ട് വർഷമായി എടച്ചേരിയിലെ കളിയാമ്പള്ളിയിൽ ‘കതിർ ‘ ഇക്കോ ഷോപ്പ് പ്രവർത്തിച്ച് വരുന്നുസൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക ഉപകരണങ്ങൾ ന്യായമായ നിരക്കിൽ വാടകയ്ക്ക് നൽകുന്ന സംരഭമായ ‘കിസാൻ മിത്ര ‘യുടെ പ്രവർത്തന റിപ്പോർട്ടും, വരവ് ചെലവ് കണക്കും അവതരിപ്പിച്ചു..

വിവിധ കാർഷിക ഉപകരണങ്ങൾ, ജൈവവളം, നഴ്സി തൈകൾ, ഗ്രോ ബാഗ്, വിത്ത് കൾ, കാർഷിക സെമിനാറുകൾ, തുടങ്ങിയ പ്രവർത്തന പദധതിക്ക് രൂപം നൽകി. പുതിയ പതിനൊന്നംഗ കമ്മിറ്റിയെ ഐകകണ്ഠമായി തീരുമാനിച്ചു.സെക്രട്ടറി ആയി സന്തോഷ് കക്കാട്ട്, പ്രസിഡണ്ടായി സി.കെ.ബാലനേയും, ട്രഷറർ ആയി സുരേന്ദ്രൻ കളത്തിൽ നേയും തെരഞ്ഞെടുത്തു .

ട്രാക്ടറിന് ബന്ധപ്പെടേണ്ട നമ്പർ 9846073503, 9645125316 സിക്രട്ടറി സന്തോഷ് കക്കാട്ട്

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്