കോവിഡ്‌ – 19; ജില്ലയില്‍ മെഡിക്കൽ, ഹെൽത്ത് വോളന്റിയർമാരാകാന്‍ അവസരം

By | Tuesday March 17th, 2020

SHARE NEWS

കോഴിക്കോട് : കോവിഡ്‌ – 19 വ്യാപനത്തിനെതിരെ ഫലപ്രദമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്. വൈറസിന്റെ വ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് കരുത്തേകാൻ  കോവിഡ്‌ – 19 നെതിരായ പോരാട്ടത്തിൽ ജില്ലാ ഭരണകൂടവുമായി കൈകോർത്ത് പ്രവർത്തിക്കാൻ മെഡിക്കൽ, ഹെൽത്ത് വോളന്റിയർമാരെ തേടുന്നു.

സേവനം ആശുപത്രികളിലും വീടുകളിലും നിരീക്ഷണത്തിലുള്ളവരുടെ പരിചരണത്തിനും, വാർഡുകളിലെ രോഗികളുടെ പരിചരണത്തിനും, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ആളുകളെ സ്ക്രീനിംഗ് ചെയ്യുന്നതിനുമാണ്.

വടകര ,കോഴിക്കോട് ,കൊയിലാണ്ടി ,താമരശ്ശേരി എന്നീ താലൂക്കുകളിലേക്ക് വോളന്റിയർമാരേയാണ് ആവശ്യം.

താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. താൽപ്പര്യമുള്ളവർക്ക് ഈ ഫോമിൽ വിശദാംശങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കാം. ജില്ലാ ഭരണകൂടം ഉടൻ തന്നെ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്. ജില്ലാ കൺട്രോൾ റൂമുമായി ബന്ധപ്പെടട്ടും നിങ്ങൾക്ക് നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

 

https://docs.google.com/forms/d/e/1FAIpQLSfpdw_b0kIhiXgP_y_lprvR8WPIIYZhYLzNbk3OrKrlsmWZag/viewform

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്