പേരോട് മരണവീട്ടിൽ നിന്ന് കോവിഡ് എടച്ചേരിയിൽ; ഒരു വീട്ടിലെ അഞ്ച് പേർക്ക് രോഗം

By | Tuesday July 28th, 2020

SHARE NEWS

നാദാപുരം: പേരോട് മരണവീട്ടിലെ സമ്പർക്കം രോഗികളുടെ എണ്ണം നൂറ് കവിഞ്ഞു.

ഇവിടെ നിന്ന് കോവിഡ് എടച്ചേരിയിലും വ്യാപിച്ചു. ഒരു വീട്ടിലെ അഞ്ച് പേർക്ക് രോഗം.

എടച്ചേരി പഞ്ചായത്തിലെ 10–-ാം വാർഡ് ആലിശേരിയിൽ ഒരു വീട്ടിലെ അഞ്ചുപേർക്കും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്ക്കും കോവിഡ് പോസിറ്റീവായി.

എല്ലാവർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കഴിഞ്ഞ വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ച 65കാരന്റെ വീട്ടിലുള്ളവർക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്.

ഈ വീട്ടിലെ ഒരു സ്ത്രീ പേരോട് മരണവീട് സന്ദർശിച്ചതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രഥമിക നിഗമനം.

ഈ വീട്ടിലെ 65കാരന്‌‌ എവിടെനിന്നാണ് രോഗബാധ ഉണ്ടായതെന്ന് തുടക്കത്തിൽ വ്യക്തമായിരുന്നില്ല.

പിന്നീട്‌ അഞ്ചു പേർക്കുകൂടി രോഗം വന്നതോടെ ആർആർടിയും ആരോഗ്യ പ്രവർത്തകരും നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടിലെ സ്ത്രീ മരണവീട് സന്ദർശിച്ചത് അറിയുന്നത്.

40 പേരുടെ പ്രഥമിക സമ്പർക്കപ്പട്ടിക തയ്യാറക്കിയിട്ടുണ്ട്‌. ഇവർക്ക്‌ അടുത്ത ദിവസം പരിശോധന നടത്തും.

ആരോഗ്യ പ്രവർത്തകയ്ക്ക്‌ കണ്ണൂരിലെ ജോലി സ്ഥലത്തുനിന്നാണ് രോഗം പകർന്നത്.

ഇവർക്ക് നാട്ടുകാരുമായി സമ്പർക്കമില്ലെന്ന്‌ ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്