കോവിഡ് ജാഗ്രത; തൂണേരിക്ക് പുറമേ നാദാപുരവും ലാർജ് ക്ലസ്റ്ററായി

By | Friday July 31st, 2020

SHARE NEWS

നാദാപുരം: കോവിഡ് ജാഗ്രതഭാഗമായി നാദാപുരം മണ്ഡലത്തിൽ തൂണേരിക്ക് പുറമേ നാദാപുരം ഗ്രാമ പഞ്ചായത്തും ലാർജ് ക്ലസ്റ്ററായി. ജില്ലയിൽ തൂണേരിക്ക് പുറമേ വടകരയും നാദാപുരവും ഒളവണ്ണയും ലാർജ് ക്ലസ്റ്ററായി കലക്ടർ ഉത്തരവിറക്കി.

പുതുതായി ക്ലസ്റ്റർ പട്ടികയിലേക്ക് ചേർത്തിട്ടുള്ളത് തിരുവള്ളൂരാണ്. ഇതോടെ ക്ലസ്റ്ററുകളുടെ എണ്ണം ജില്ലയിൽ 12 ആയി.

ഇതിനിടെ സമ്പർക്കംമൂലം കോവിഡ് രോഗികളുടെ എണ്ണം നൂറ് പിന്നിട്ട തൂണേരി ഗ്രാമപ്പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരില്ല.

പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തിക ഏറെനാളായി ഒഴിഞ്ഞ് കിടക്കുകയാണ്.

മൂന്നു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വേണ്ടസ്ഥാനത്ത് ഒരാൾ മാത്രമാണ് ഇപ്പോൾ ഉള്ളത്.

രണ്ട് പേരെ ദിവസക്കൂലിക്ക് നിയമിച്ചിരിക്കുകയാണ്. ആശുപത്രിയിൽ ലാബ് ഇല്ലാത്തതും ഏറെ പ്രയാസം സ്യഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.

Tags: , , , , , , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്