കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര നാടക മത്സരം;ആദിൽ കൃഷ്ണ മികച്ച നടൻ, വളയം ഗവ.ഹയർ സെക്കന്ററിക്ക് രണ്ടാം സ്ഥാനം

By | Wednesday November 7th, 2018

SHARE NEWS

 

നാദാപുരം: റവന്യൂ ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ വളയം ഗവൺമെന്റ് ഹൈസ്കൂൾ അവതരിപ്പിച്ച മലയാതുരുത്ത് എന്ന നാടകത്തിന് രണ്ടാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു.. നാടകത്തിൽ വിദ്യാർത്ഥിയായും വൈദ്യനായും ശാസ്ത്ര ഗവേഷകനായും വേഷമിട്ട ആദിൽ കൃഷ്ണ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു.

മണ്ണിനെയും വിണ്ണിനെയും ജീവജാലങ്ങളെയും സംരക്ഷിക്കാനുള്ള പ്രയത്നങ്ങൾ നടന്നുകൊണ്ടിരിക്കുന്ന വർത്തമാന കാലത്ത് ഹരിത രസതന്ത്രത്തിന്റെ പ്രസക്തി വിളിച്ചോതുന്ന നാടകമായിരുന്നു മലയാതുരുത്ത് .തുരുത്തിലെ നൈലോൺ ഫാക്ടറി ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും, അത് പരിഹരിക്കാനുള്ള പ്രയത്ന ങ്ങളും നാsകത്തിലൂടെ വരച്ചുകാട്ടുന്നു.

നൈലോൺ ഉണ്ടാക്കാനുപയോഗിക്കുന്ന അസംസ്കൃത വസ്തു വായ അഡിപ്പിക് ആസിഡ് ബെൻസീനിൽ നിന്നല്ലാതെ ഗ്ലൂക്കോസിൽ നിന്നും ഉണ്ടാക്കാം എന്നതാണ് ഇതിൽ പ്രതിപാദിക്കുന്നത് .’ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിൽ കൃഷ്ണ സി പി ഐ.എം വളയം ലോക്കൽ സെക്രട്ടറിയായ എം.ദിവാകരൻ – ഷീജ ദമ്പതികളുടെ മകനാണ്. വിനീഷ് പാലയാട് രചിച്ച നാടകത്തിന്റെ സംവിധായകൻ പ്രദീപ് മേമുണ്ടയാണ്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്