Categories
Latest

കെ പി കുമാരന്റെ സ്ഥാനാര്‍ത്ഥിത്വം താനക്കോട്ടൂരില്‍ കനത്ത മത്സരമാകും 

നാദാപുരം : ചെക്ക്യാട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ താനക്കോട്ടൂരില്‍ യു ഡി എഫില്‍ നിന്ന് രണ്ട് സ്ഥാനാര്‍ത്ഥികള്‍.

കോണ്‍ഗ്രസ് നേതാവ് കെ പി കുമാരനും മുസ്ലിം ലീഗ് പ്രാദേശിക നേതാവ് കോമത്ത് ഹംസയുമാണ് ഇവിടെ മത്സര രംഗത്തുള്ളത്.

കെ പി കുമാരനും ഹംസയും പഞ്ചായത്ത് ഭരണാധികാരിക്ക് മുന്‍പാകെ പത്രിക നല്‍കിയിട്ടുണ്ട്.

ചെക്യാട് പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച കെ പി കുമാരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് താനക്കോട്ടൂരില്‍ വലിയ വിഭാഗം രംഗത്ത് വന്നിരുന്നു.

എന്നാല്‍ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമായ വാര്‍ഡ്‌ ഇത്തവണ കോണ്‍ഗ്രസ്സിന് വിട്ടു കൊടുക്കണ്ട എന്ന് പ്രാദേശിക ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ഹംസയെ മുന്നില്‍ നിര്‍ത്തി മുസ്ലിം ലീഗ് രംഗത്ത് വന്നത്.

കഴിഞ്ഞ തവണ സി പി എമ്മില്‍ നിന്ന് വാര്‍ഡ്‌ പിടിച്ചെടുത്താണ് കെ പി കുമാരന്‍ ജയിച്ചു വന്നത്.

കോഗ്രസ് മത്സരിക്കുന്ന എഴാം വാര്‍ഡില്‍ ഇത്തവണ മുന്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ചന്ദ്രിക ടീച്ചറാണ് മത്സരിക്കുന്നത്.

20 വര്‍ഷമായി മത്സരിച്ചു വിജയിക്കുന്ന ടീച്ചറെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിച്ചെങ്കിലും ഇത് നടപ്പായില്ല.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി ദാമു ഉള്‍പ്പെടെ 4 കോണ്‍ഗ്രസ് നേതാക്കള്‍ മത്സര രംഗത്ത് ഉണ്ടായിരുന്ന ആറാം വാര്‍ഡില്‍ ഒടുവില്‍ ഫായിസ് ചെക്ക്യാട് എന്ന യുവ നേതാവിനാണ് നറുക്ക് വീണത്‌.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: KP Kumaran's candidature will be a tough contest in Thanakottur

NEWS ROUND UP