നാദാപുരം : വളയം ഗ്രാമ പഞ്ചായത്തിന് ഇത് അഭിമാന മുഹൂർത്തം.
സ്വരാജ് ട്രോഫി മന്ത്രി എ സി മൊയ്തീനിൽ നിന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷും സെക്രട്ടറി വിനോദ് കൃഷ്ണനും ഏറ്റുവാങ്ങി.
2019-20 വര്‍ഷം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ത്രിതലപഞ്ചായത്തുകള്ക്കുള്ള സ്വരാജ് ട്രോഫി ജില്ലാതലത്തില്‍ വളയം ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും പെരുമണ്ണ ഗ്രാമപഞ്ചായത്ത് രണ്ടാംസ്ഥാനവും സ്വന്തമാക്കി.
മികച്ച തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള മഹാത്മ പുരസ്കാരത്തിന് ചെറുവണ്ണൂര്‍, കാരശ്ശേരി,മരുതോങ്കര ഗ്രാമപഞ്ചായത്തുകള്‍ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം നേടി. ജില്ലാതലത്തില്‍ ഈ മൂന്ന് പഞ്ചായത്തുകളും ഒന്നാം സ്ഥാനം പങ്കിട്ടു.