Categories
Flash News

കെഎസ്ഇബി അസി: എഞ്ചിനീയറിന് യാത്രയയപ്പ് നൽകി ചെക്യാട് ഗ്രാമം

നാദാപുരം: പാറക്കടവ് ടൗണിൽ വൈദ്യുത പ്രശ്ന പരിഹാരങ്ങളിലൂടെ ജനമനസ്സിൽ നിറഞ്ഞു നിന്ന അസി എഞ്ചിനീയർ ജി.മധുകുമാറിന് സ്ഥലമാറ്റത്തിന്റെ ഭാഗമായി ചെക്യാട് പഞ്ചായത്ത് യാത്രയയപ്പ് നൽകി ആദരിച്ചു.

ചെക്യാട് പഞ്ചായത്തു പ്രസിഡന്റ് മഹമൂദ് തൊടുവയിൽ പൊന്നാട അണിയിച്ചു ആദരിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ പാറക്കടവ് വാർഡ് മെമ്പർ ഹനീഫ പി.കെ പഞ്ചായത്ത് സെക്രട്ടറി ടി.പി.മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു. പാറക്കടവ് കെഎസ്ഇബി സെക്ഷനിൽ 14 മാസക്കാലം സേവനം അനുഷ്ഠിച്ചിരുന്നു.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

NEWS ROUND UP