വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് സഹായ പദ്ധതിയുമായി കുടുംബശ്രീയും കെ.എസ്.എഫ്.ഇ യും

By | Saturday August 1st, 2020

SHARE NEWS

കോഴിക്കോട് :വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് വാങ്ങാൻ സർക്കാരിൻെറ പുതിയ സഹായ പദ്ധതി. പഠനാവശ്യങ്ങൾക്കുള്ള ലാപ് ടോപ് വാങ്ങാനാണ് കുടുംബശ്രീയും കെഎസ്എഫ്ഇയും ചേർന്ന് മൈക്രോ ചിട്ടി ആരംഭിയ്ക്കുന്നത്.

പഠനാവശ്യത്തിനുള്ള 15,000 രൂപയിൽ താഴെ വിലയുള്ള ലാപ് ടോപ്പാണ് ഇതിലൂടെ ലഭിയ്ക്കുക. ലാപ് ടോപ്പ് വാങ്ങാൻ ആഗ്രഹിയ്ക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക്ക് പദ്ധതിയിൽ ചേരാം.

കുടുംബശ്രീയ്ക്ക് വേണ്ടി കെഎസ്എഫ്ഇ ആണ് ചിട്ടി നടത്തുന്നത്. ഇതിലേക്ക് 500 രൂപ വീതം 30 മാസമാണ് തുക അടയ്ക്കണ്ടത്. മൂന്നു മാസം 500 രൂപ വീതം(1500 രൂപ) അടച്ചവർക്ക് ലാപ്ടോപ്പ് ലഭിയ്ക്കും. തവണത്തുക മുടക്കാത്തവ‍ര്‍ക്ക് ഓരോ പത്തു തവണ കഴിയുമ്പോഴും അടുത്ത മാസത്തെ തവണ കെഎസ്എഫ്ഇ നൽകും. 1,500 രൂപയാണ് കെഎസ്എഫ്ഇ നൽകുക.

അടുത്ത മൂന്നു മാസത്തിനകം രണ്ടു ലക്ഷം ലാപ് ടോപ്പുകളാണ് പദ്ധതിയ്ക്ക് കീഴിൽ കുട്ടികൾക്ക് നൽകാൻ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ വിദ്യാ‍ര്‍ത്ഥികൾക്കും അയൽക്കൂട്ട പഠന കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഒപ്പമാണ് ലാപ് ടോപ് വാങ്ങാൻ പുതിയ പദ്ധതി ഒരുക്കുന്നത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്