പുത്തൻപുരക്കലിന്റെ വേർപാടിന് ഒരാണ്ട് തികയുന്നു; സ്മരണ പുതുക്കാനൊരുങ്ങി വളയം

By | Tuesday April 24th, 2018

SHARE NEWS

നാദാപുരം: അഞ്ച് പതിറ്റാണ്ടോളം നീണ്ട കമ്മ്യൂണിസ്റ്റ് ജീവിതത്തിന്റെ ഉടമയായ വളയത്തെ പുത്തന്‍ പുരയ്ക്കല്‍ കുമാരൻ ഓർമയായിട്ട് 26 ന് ഒരു വർഷം തികയുന്നു. രക്തസാക്ഷി ആലക്കൽ കുഞ്ഞിക്കണ്ണനൊപ്പം വളയം വാണിമേൽ ചെക്യാട് പഞ്ചായത്തുകളിലെ മലയോര മണ്ണിൽ വിപ്ലവ പ്രസ്ഥാനത്തിന് ചൂടും ചൂരും പകർന്ന നിസ്വാർത്ഥ നേതാവിന്റെ ഓർമകൾ പുതുക്കാൻ ഒരുങ്ങുകയാണ് നാട്. സൈനിക ജോലി ഉപേക്ഷിച്ച് കമ്മ്യൂണിസ്റ്റ്കാരനായ അദ്ദേഹം മരണം വരെ പോരാട്ടം തുടര്‍ന്നു.  ഒരു വര്‍ഷത്തിലേറെയായി തന്നെ ബാധിച്ച അര്‍ബുദ രോഗത്തെ നേരിടാന്‍ പാര്‍ട്ടി പോരാട്ടങ്ങള്‍ക്ക് അല്‍പം ഇടവേള നല്‍കിയെങ്കിലും മരണം വരെ അടിമുടി കമ്മ്യൂണിസ്റ്റ്കാരനായിരുന്നു വളയത്തെ പ്രിയപ്പെട്ട പുത്തന്‍ പുരയ്ക്കല്‍. കമ്മ്യൂണിസ്റ്റ് ഗ്രാമമായ വളയത്ത് പട്ടാള ചിട്ടയോട് കൂടി ചുവപ്പ് സേനയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച വളണ്ടിയര്‍ കാപ്റ്റനായിരുന്നു അദ്ദേഹം.

വളയത്തെ രക്തസാക്ഷി ആലക്കല്‍ കുഞ്ഞിക്കണ്ണന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലുണ്ടായിരുന്ന പുത്തന്‍ പുരയ്ക്കല്‍ കുമാരനെ മുംബൈയില്‍ നിന്നു കത്തയച്ച് നാട്ടിലെത്തിച്ചത്. ഏറെക്കാലം സിപിഎം വളയം ലോക്കല്‍ സെക്രട്ടറി ആയിരുന്ന അദ്ദേഹം കര്‍ഷക തൊഴിലാളി യൂനിയന്‍ നാദാപുരം ഏരിയയിലെ അമരക്കാരനായിരുന്നു. സിപിഎം നാദാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ഇക്കഴിഞ്ഞ സമ്മേളനത്തിലാണ് ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് മാറി നിന്നത്.

Loading...

വളയം വാണിമേല്‍ കുറ്റ്യാടി മേഖലയില്‍ ഏറെ ഹൃദയ ബന്ധമുള്ള പുത്തന്‍ പുരയ്ക്കലിന്റെ വേര്‍പാട് പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാത്രമല്ല നാടിനും കനത്ത നഷ്ടമായി. സി പി എം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സ്മൃതിമണ്ഡപം ഒരുങ്ങി. 26 ന് വൈകിട്ട് വളയത്ത് അനുസ്മരണ സമ്മേളനവും ചേരും.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ നാദാപുരം ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്