Categories
Latest

കുന്നുമ്മൽ അബ്ദുല്ല ഹാജി അനുസ്മരണം നാളെ

വാണിമേൽ : മത രാഷ്ട്രീയ സാമൂഹിക മേഖലകളിൽ നിറഞ്ഞു നിന്ന കുന്നുമ്മൽ അബ്ദുല്ല ഹാജി അനുസ്മരണം നാളെ ( തിങ്കൾ) ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നടക്കും.

സ്‌കൂൾ മാനേജിംഗ് കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടി വൈകീട്ട് 3 മണിക്ക് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ദീർഘ കാലം സ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന
ടി കുഞ്ഞബ്ദുല്ല മാസ്റ്റർക്ക് കുന്നുമ്മൽ സ്മാരക പുരസ്കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി സുരയ്യ ടീച്ചർ സമ്മാനിക്കും. രാഷ്ട്രീയ- സാമൂഹ്യ- വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.

Spread the love
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

English summary: Kunnummal Abdullah Haji memorial tomorrow

NEWS ROUND UP